Foto

കാലിക്കറ്റ് സർവ്വകലാശാലാ പി.ജി./ഇൻ്റഗ്രേറ്റഡ് പി.ജി. ; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി.,സർവകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേർണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറൻസിക് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനവസരം.പൊതു പ്രവേശന പരീക്ഷയ്ക്കായി, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

 

മാനേജ്മെന്റ് സീറ്റുകളിലെയും പ്രവേശനം

വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം, പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ നിന്നാണ് , നടത്തുക. അതുകൊണ്ട് , പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പൊതു പ്രവേശന പരീക്ഷ മുഖാന്തരമുള്ള പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ.

 

അപേക്ഷാ യോഗ്യത

യോഗ്യത പരീക്ഷ 2022 - 23 അധ്യയന വർഷത്തിൽ പൂർത്തീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ അവർ പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഉദാഹരണത്തിന്,

ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്..

 

അപേക്ഷാ ഫീസ്

ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 550/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240/- രൂപയുമാണ് അപേക്ഷാ ഫീസ്. എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 750/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350/- രൂപയും ഒടുക്കേണ്ടതുണ്ട്. ഇതു കൂടാതെ ,ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  ഏപ്രിൽ  17 
 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://admission.uoc.ac.in

 

Comments

leave a reply

Related News