കണ്ണൂർ: ബി പോസിറ്റീവ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2023ലെ കാരുണ്യ സ്പർശം അവാർഡ് അഗതികളുടെ സഹോദരിമാർക്ക് സമ്മാനിച്ചു. 25001രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. വായാട്ടുപറമ്പിൽ നടന്ന ജോർജ് അർത്തനാ കുന്നേൽ അനുസ്മരണ സമ്മേളനത്തിൽ വച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയിൽ നിന്നും അഗതികളുടെ സഹോദരിമാരായ സിസ്റ്റർ. എവിലിൻ എസ് .ഡി, സിസ്റ്റർ. ഡീന എസ്.ഡി എന്നിവർ ഏറ്റുവാങ്ങി.
ക്രൈസ്തവ സ്നേഹത്തിൻറെയും മനുഷ്യസ്നേഹത്തിൻറെയും ഉദാത്തമായ മാതൃകയാണ് സേവന നിരതരായ സന്യസ്ഥർ കാണിച്ചുതരുന്നതെന്ന് അവാർഡ് നൽകിക്കൊണ്ട് മാർ ജോസഫ് പാംബ്ബാനി പറഞ്ഞു.
ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ബി പോസിറ്റീവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഡി പി ജോസ്, ഫാ.ജോസഫ് ഈ നാച്ചേരി, ഫാ. ബെന്നി അർത്തനാകുന്നേൽ, ബി പോസിറ്റീവ് ഉപദേശ സമിതി ചെയർമാൻ തോമസ് ജേക്കബ്, മാത്യു പുത്തൻപുര, ജയ്സൺ അട്ടാറിമാക്കൽ,സജി തെക്കേകൊട്ടാരത്തിൽ, ലൂക്കോസ് പുല്ലും കുന്നേൽ, മാത്യു പെരുകിൽ, ഫാദർ ആന്റണി മറ്റക്കോട്ടിൽ, ജോസ് വീണപ്ലാക്കൽ, സിസ്റ്റർ എവിലിൻ എസ് ഡി, സിബി പഴുവൻ കാലായിയിൽ, സിനിജ ജോ പൈങ്ങോട്ട് എന്നിവരും പ്രസംഗിച്ചു.
കാർഷിക മേഖലയിലെ സംഭാവനകൾക്ക് ഇന്നോവേഷൻ അവാർഡ് ഇന്ത്യൻ പ്രസിഡന്റിൽ നിന്നും സ്വീകരിച്ച അനിയമ്മ ബേബി വഴക്കാമലയെയും ചടങ്ങിൽ മാർ ജോസഫ് പാമ്പ്ലാനി ആദരിച്ചു. വായാട്ടുപറമ്പ് ഗ്രാമികയുടെ ചികിത്സ സഹായവും, നവജീവൻ ഗ്രാമികയുടെ ഭവന നിർമാണ സഹായവും ചടങ്ങിൽ വിതരണം ചെയ്തു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments