കേന്ദ്ര സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനായി നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പരീക്ഷയായ ''സി -ടെറ്റ്' ന് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങള്‍ അടക്കമുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനായി സി.ബിഎസ്ഇ നടത്തുന്ന യോഗ്യത പരീക്ഷയാണ് സിടെറ്റ്.ഒന്നു മുതല്‍ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷ കൂടിയാണിത്.എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങള്‍ക്ക് അടക്കം സിടെറ്റ് പരിഗണിക്കും.
അപേക്ഷാ ക്രമം
http://ctet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് ,അപേക്ഷാ സമര്‍പ്പണം.
ഒക്ടോബര്‍ 19വരെയാണ് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. എന്നാല്‍ അപേക്ഷാഫീസ് ഒക്ടോബര്‍ 20 വൈകിട്ട് 3.30 വരെയടക്കാം. അഭിരുചി പരീക്ഷ ഡിസംബര്‍16മുതല്‍ ജനുവരി 13വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.പരീക്ഷാഫലം 2022ഫെബ്രുവരി 15ന് പ്രസിദ്ധീകരിക്കും.
പരീക്ഷയില്‍ 60 ശതമാനം എങ്കിലും മാര്‍ക്കുള്ളവര്‍ക്ക് സിടെറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടക്കുക. ഭാഷ വിഭാഗത്തില്‍ മലയാളം ഉള്‍പ്പെടെ 20 ഭാഷകളുണ്ടാകും. രാജ്യത്ത് 318 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്.കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ടെറ്റ് പരിശീലിക്കാന്‍ കേരളത്തില്‍ 14 ജില്ലകളിലുമുള്ള കേന്ദ്രങ്ങള്‍ ഉണ്ട്.
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

Comments