Foto

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) ; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരാകാൻ സർക്കാർ നിശ്ചയിച്ചിട്ടുളള യോഗ്യതാപരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ ആയി അപേക്ഷ നൽകാം. ഒക്ടോബർ 20 വരെയാണ്, അപേക്ഷിക്കാനുള്ള സമയം. നിലവിലെ ധാരണ പ്രകാരം 2023 ജനുവരിയിൽ പരീക്ഷ നടക്കും. എൽ.ബി.എസ്. നാണ്, പരീക്ഷാ ചുമതല.

 

അപേക്ഷാ യോഗ്യത

ബിരുദാനന്തരബിരുദവും ബി.എഡുമാണ് പൊതുവായുള്ള യോഗ്യത.എന്നാൽ ചില പ്രത്യേക വിഷയങ്ങളിൽ ബിഎഡ്.വേണ്ട.അപേക്ഷകർക്ക് ബിരുദാനന്തരബിരുദത്തിന് 50% മാർക്കു വേണം.പട്ടികജാതി/പട്ടിക വർഗ്ഗ/ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നർക്ക് ബിരുദാനന്തരബിരുദത്തിന് 5% മാർക്കിളവുണ്ട്.

 

അപേക്ഷാ ഫീസ്

പൊതു വിഭാഗത്തിന് 1000/- രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന അപേക്ഷകർക്ക് 500/- രൂപയുമാണ് അപേക്ഷാ ഫീസ്.

 

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്

http://lbsedp.lbscentre.in

 

 

Comments

leave a reply

Related News