യു.ജി.സി -നെറ്റ് ;ഇപ്പോൾ അപേക്ഷിക്കാം
യു.ജി.സി നെറ്റ് 2021 നുള്ള അപേക്ഷാ നടപടിക്രമം ആരംഭിച്ചു. ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) വെബ് സൈറ്റായ,
www.ugcnet.nta.nic.in മുഖാന്തിരമാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി/സെപ്തംബർ അഞ്ച് ആണ്. ഓൺലൈൻ പരീക്ഷ ഒക്ടോബർ ആറിന് ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ. ആദ്യ പരീക്ഷ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയും ആയിരിക്കും, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുക.2020 ഡിസംബർ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റർ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാനും കഴിയും. പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്തംബർ ആറാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും;
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ
Comments