Foto

കൊച്ചി സര്‍വ്വകലാശാലയില്‍  എം.ടെക്. (ഡിഫന്‍സ് ടെക് നോളജി) ഇപ്പോള്‍  അപേക്ഷിക്കാ

 കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (ഇഡടഅഠ) ക്യാമ്പസിലെ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന എം.ടെക്. ഇന്‍ ഡിഫന്‍സ് ടെക്നോളജി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്.സെപ്റ്റംബര്‍ 24 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

കോഴ്‌സിന്റെ ലക്ഷ്യം

പ്രതിരോധ സാങ്കേതിക മേഖലകളിലേയ്ക്ക് ആവശ്യമായ  അറിവും നൈപുണ്യവും അഭിരുചിയും കൈമുതലായുള്ള ബിരുദാനന്തര ബിരുദധാരികളെ സൃഷ്ടിക്കാനും അനുബന്ധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഡി.ആര്‍.ഡി.ഒ.യും എ.ഐ.സി.ടി.ഇ.യും സംയുക്തമായി ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

അടിസ്ഥാന എന്‍ജിനിയറിങ് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമുള്ളവര്‍ക്കും സാധുവായ ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കുമാണ്, പ്രാഥമികാവസരം. ഏതെങ്കിലും കാരണവശാല്‍ ഗേറ്റ് സ്‌കോര്‍ ഉള്ളവരുടെ അഭാവത്തില്‍ ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് വിജയിക്കുന്നവരെയും പരിഗണിക്കുന്നതാണ്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം

admissions.cusat.ac.in/mtech 

 കൂടുതൽ വിവരങ്ങൾക്ക്

 0484-2862321

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com

 

Comments

leave a reply

Related News