Foto

ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥത സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം;അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെ? ഡീൻ കുര്യാക്കോസ് 


ഇടുക്കി∙ ചിന്നക്കനാലിൽ മയക്ക് വെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിന് സമീപം കൊണ്ടുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാന കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായ് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും ആളുകളെ കൊന്നടുക്കിയ, നാടിനു മുഴുവൻ അസ്വസ്ഥത സൃഷ്ടിക്കുന്ന കാട്ടാനയെ മെരുക്കാൻ കഴിവില്ലാത്ത ഒരു സമൂഹം കേരളത്തിൽ ഉണ്ടായിപ്പോയല്ലോ എന്നതിൽ ലജ്ജിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അരിക്കൊമ്പനെ പൊക്കിക്കൊണ്ടു നടന്ന ഫാൻസും ഹൈക്കോടതിയും ഇപ്പോൾ എവിടെയാണെന്നും ഡീൻ ചോദിച്ചു

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങി വരുന്നു എന്നതിനപ്പുറം കമ്പം ടൗണിൽ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കോടതി സംവിധാനങ്ങൾ അടക്കം ഇത്തരമൊരു പ്രതിസന്ധിയെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തതു കൊണ്ടുള്ള ബുദ്ധിമുട്ടല്ലേ നാം ഇപ്പോൾ അനുഭവിക്കുന്നതെന്നും ഇനിയും ഒരു മനുഷ്യ ജീവൻ വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കൂടി അദ്ദേഹം പറഞ്ഞു 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News