ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ്റ്: ഇപ്പോൾ അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്‌ടുവും തുല്യയോഗ്യതയും ഉള്ളവർക്കാണ്, അപേക്ഷിക്കാനവസരം.ഫെബ്രുവരി15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.
മികച്ച പരിശീലനത്തോടൊപ്പം വിജയകരമായി പൂർത്തീകരിക്കുന്നവർക്കും
പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്കും , എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള വിവിധ രാജ്യാന്തര ഏജൻസികളുടെ സഹകരണത്തോടെ
പ്ലേസ്മെന്റ് ലഭിക്കുന്നതിനുള്ള അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments