Foto

സെന്‍ട്രല്‍ സെക്ടറല്‍ സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളേജ്/സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടറല്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ 20 ശതമാനം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷത്തെ കട്ട് ഓഫ് മാര്‍ക്ക് 80 ശതമാനമാണ്. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

പ്ലസ് ടുവില്‍ 80% ത്തിനു മുകളില്‍ മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെങ്കിലും, ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ 20% പേരെയാണ്, സ്വാഭാവികമായും പരിഗണിക്കുക.അപേക്ഷകര്‍ 2021 ല്‍ പ്ലസ്ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് ചേര്‍ന്നവരായിരിക്കണം. 

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം
അപേക്ഷകര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി നേരിട്ടോ www.scholarships.gov.in  അപേക്ഷിക്കാം.

അവസാന തീയ്യതി
നവംബര്‍ 30

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.collegiateedu.kerala.gov.in

www.dcescholarship.kerala.gov.in

ഫോൺ

0471 2306580

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News