Foto

പത്താം ക്ലാസ്സുകാർക്ക് ത്രിവൽസര ഡി–വോക് 

പത്താം ക്ലാസ്സുകാർക്ക് ത്രിവൽസര ഡി–വോക് 

 

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്  പോളിടെക്നിക്ക് കോളേജുകളിലും കേരള സർക്കാർ നിയന്ത്രണത്തിലുള്ള 2 ഐഎച്ച്ആർഡി എൻജിനീയറിങ് കോളജുകളിലും വിവിധ ടെക്നോളജി വിഷയങ്ങളിൽ നടത്തുന്ന 3–വർഷ ‘ഡിപ്ലോമ ഇൻ വൊക്കേഷൻ’ (ഡി–വോക്) ഇപ്പോൾ അപേക്ഷിക്കാം.ജൂലൈ 31 വരെയാണ് ,അപേക്ഷ സമർപ്പിക്കാനവസരം.എൻ.എസ്ക്യു.എഫ്. മാനദണ്ഡങ്ങൾ പുലർത്തുന്ന ഈ നൈപുണ്യാധിഷ്ഠിത പ്രോഗ്രാമുകൾക്ക് എഐസിടിഇ അംഗീകാരമുണ്ട്. അപേക്ഷകർ ,

എസ്എസ്എൽസി / ടിഎച്ച്എൽസി / തുല്യപരീക്ഷ ഉപരിപഠന അർഹതയോടെ ജയിച്ചവരാകണം. 

 

വെബ്സൈറ്റിലെ മാതൃകാഫോം പൂരിപ്പിച്ച്, അനുബന്ധ രേഖകൾ സഹിതം താൽപര്യമുള്ള കോളജിലേക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിലെ ഗ്രേഡിങ് അടിസ്ഥാനമാക്കി ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലേക്കും വെവ്വേറെ റാങ്കിങ്ങാണ്.തിങ്കൾ മുതൽ ശനി വരെ ഉച്ചതിരിഞ്ഞ് 2 മുതൽ 7 വരെയായി ആഴ്ചയിൽ 6 ദിവസം ക്ലാസ്സുണ്ടായിരിക്കും. വാർഷിക ട്യൂഷൻ ഫീസ് 37,500/- രൂപയാണ്.

 

ആകെ സീറ്റുകളിൽ പകുതി സീറ്റുകൾ,സർക്കാർ വകുപ്പ്, കോർപറേഷൻ, ബോർഡ്, ബാങ്ക്, സ്വകാര്യവ്യവസായം എന്നിവർ സ്പോൺസർ ചെയ്യുന്നവർക്കാണ്.ബാക്കി പകുതിയിൽ ജനറൽ 30%, പട്ടികവിഭാഗം 10%, പിന്നാക്കം 5%, ബിപിഎൽ 5% എന്നിങ്ങനെയാണ് സീറ്റു വിഭജനം. ഈ വർഷത്തെ ക്ലാസ്സുകൾ, ഓഗസ്റ്റ് 23നു തുടങ്ങും

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും

 www.polyadmission.org/dvoc

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News