Foto

അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുമായ്: കാരിത്താസ് ഇന്‍ഡ്യയും കെ.എസ്.എസ്.എസും

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിഥി തൊഴിലാളികള്‍ക്കായ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ് യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ നൂറ്റി ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കാണ് മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ് ജെയിംസ് കുര്യന്‍, ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഡ്യയില്‍ എവിടെയും തെരഞ്ഞെടുക്കപ്പെട്ട ഹോസ്പിറ്റലുകളില്‍ പ്രസ്തുത ഇന്‍ഷുറന്‍സ് പരിരക്ഷ പോളിസിയുടെ സേവനം അതിഥി തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലായിരിക്കും ക്രമീകരണം.അതിഥി തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ബോധവല്‍ക്കരണ പരിപാടികള്‍, മെഡിക്കല്‍ കിറ്റുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി കാരിത്താസ് ഇന്‍ഡ്യയും കെ.എസ്.എസ്.എസും സംയോജിച്ച്
നടപ്പിലാക്കുന്നത്.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News