ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
വിവിധ മേഖലകളില്‍ കലാഭിരുചിയുള്ളവര്‍ക്ക് മികച്ച കരിയറിന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബിഎഫ്.എ) പഠിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി ജൂണ്‍ 30 ആണ്.സാങ്കിതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുന്നത്.
ചിത്രരചന, പെയിന്റിങ്, ശില്‍പകല, വിവിധ കലാരൂപങ്ങളിലെ ശൈലീ വൈവിധ്യങ്ങള്‍, അവയുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഫൈന്‍ ആര്‍ട്‌സ്. പ്രിന്റ് മേക്കിങ്, ഫൊട്ടോഗ്രഫി, ആര്‍ക്കിടെക്ചര്‍, അനിമേഷന്‍, കാലിഗ്രഫി എന്നിവയെല്ലാം ഫൈന്‍ ആര്‍ട്‌സില്‍ പെടും.
എവിടെ പഠിക്കാം
കേരള സര്‍ക്കാരിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മൂന്ന് സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കാനവസരം. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ഫൈന്‍ ആര്‍ട്സ് കോളേജുകളുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഏതെങ്കിലും സ്ട്രീമില്‍ പ്ലസ് ടു വോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക്, അപേക്ഷാഫീസ് 300 രൂപയും ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.admissions.dtekerala.gov.in
ഫോണ്‍:
0471-2561313
Comments