ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച
യോഗ്യത പരീക്ഷയാണ് , സി ടെറ്റ് . സി. ടെറ്റ് യോഗ്യതാ നിർണ്ണയ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 24 വരെയാണ് സമയം. ഡിസംബർ-ജനുവരിമാസങ്ങളിൽ നടക്കും. സി.ബി.എസ്.സി.യ്ക്കാണ്, നടത്തിപ്പ് ചുമതല.
കേന്ദ്രീയ നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി.ടെറ്റ് . യോഗ്യത നേടിയിരിക്കണം.
വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും ഇത് പരിഗണിക്കപ്പെടുന്നുണ്ട്. ഉപയോഗിക്കാം. സി ടെറ്റ് പരീക്ഷയ്ക്ക് എത്ര തവണ വേ ണമെങ്കിലും എഴുതാവുന്നതും , സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുകയും ചെയ്യാവുന്നതാണ്.അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് നവംബർ 24 രാത്രി 11:59 വരെ സമയം ലഭിക്കും. നവംബർ 25ന് ഉച്ചകഴിഞ്ഞ് 3.30 വരെ ഫീസ് അടയ്ക്കാൻ സമയമുണ്ട്.CBT (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) മോഡിൽ , ഡിസംബർ ജനുവരി മാസങ്ങളിലായി , പരീക്ഷ നടത്തും.
അപേക്ഷാ ക്രമം
ഉദ്യോഗാർത്ഥികൾ ആദ്യം CTET ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് , ഹോം പേജിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. തുടർന്ന്, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക. അതിനുശേഷം, ഫീസ് അടച്ച് സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി വിഭാഗങ്ങളിലെ അപേക്ഷകർ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 1000/- രൂപയും പേപ്പർ ഒന്നും രണ്ടും പേപ്പറുകൾക്ക് 1200 /- രൂപയും നൽകണം. പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 500 രൂപയും പേപ്പറിനും രണ്ടിനും 600 രൂപയുമാണ് അപേക്ഷാ ഫീസ്. .
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
Comments