Foto

എച്ച്.ഐ.വി. വൈറസിനെക്കുറിച്ചും എയ്ഡ്‌സിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.

റ്റെല്ലാ വൈറസ് രോഗങ്ങള്‍ പോലെ ഇതും ഒരു അണുബാധയാണ്. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. 

T  സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന CD 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്. അങ്ങനെ ഇവ രോഗപ്രതിരോധശേഷിയെ താറുമാറാക്കുന്നു. എച്ച്.ഐ.വി. ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. അങ്ങനെ അവര്‍ക്ക് അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടുന്നു. ഈ രോഗത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് CD 4 കോശങ്ങളുടെഅളവ് അനുസരിച്ചാണ്. 

എല്ലാവര്‍ക്കും സുപരിചിതമായ വാക്കാണ് എയ്ഡ്‌സ്. അത് എച്ച്.ഐ.വി. അണുബാധയുടെ തീവ്രമായ ഘട്ടമാണ്. CD 4 കോശങ്ങള്‍ 200 ല്‍ താഴെ ആവുമ്പോഴാണ് ഈ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നത്. ആരോഗ്യമുള്ള സാധാരണ വ്യക്തികളില്‍ ഈ കോശങ്ങള്‍ 500 മുതല്‍ 1500 വരെ കാണപ്പെടും.

Comments

leave a reply

Related News