Foto

ആദ്യ KYC ക്ക് ഒരുങ്ങി കെ സി വൈ എം

കെ സി ബി സി ക്ക് കീഴിൽ 1978 ൽ ഔദ്യോഗിക യുവജന പ്രസ്ഥാനമായി ആരംഭം കൊണ്ട കെ സി വൈ എം സംസ്ഥാന സമിതിയുടെ ചരിത്രത്തിലെ ആദ്യ യുവജന കോൺഫറൻസ് ജനുവരി 20 മുതൽ തൃശ്ശൂർ ചിയ്യാരം വിജയമാതാ ദേവാലയത്തിൽ നടക്കും. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 32 കത്തോലിക്കാ രൂപതകളിലെ 500 ഓളം യുവജനങ്ങൾ 3 ദിനങ്ങളിലായി ഒരുമിക്കുന്ന ചരിത്രസംഗമത്തിനാണ് തൃശ്ശൂരിന്റെ മണ്ണിൽ തിരി തെളിയാനിരിക്കുന്നത്.

ജനുവരി 20 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കെ സി വൈ എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ഷിജോ ഇടയാടിൽ കെ സി വൈ എം ത്രിവർണ്ണ പതാക വാനിലുയർത്തിക്കൊണ്ട് കോൺഫറൻസിന് ഔദ്യോഗികമായി ആരംഭം കുറിക്കും.വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സി ബി സി ഐ ചെയർമാനും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.
കേരള റവന്യൂ മന്ത്രി കെ രാജൻ മുഖ്യഥിതി ആയിരിക്കും.

3 ദിനങ്ങളിലായി നടക്കുന്ന കോൺഫറൻസ് കേരള സഭയിലെ 3 വ്യക്തി സഭകളുടെയും ഐക്യത്തിന്റെ കാഹളധ്വനിയായി മാറും.
3 ദിനങ്ങളിലും വ്യത്യസ്ത റീത്തുകളിൽ നിന്നുള്ള
വി. കുർബാന, സഭാ പിതാക്കന്മാരുടെ സാന്നിധ്യം, കലാ - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - ബിസിനസ്‌ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം, ചർച്ചകൾ, സംവാദം ഇവയെല്ലാം കോൺഫറൻസിന്റെ പ്രത്യേകതകളാണ്.ഭാവിയിലെ സഭയെയും യുവജന പ്രവർത്തനങ്ങളെയും പറ്റി ചർച്ച ചെയ്യാനും യോജിച്ച തീരുമാനങ്ങൾ എടുക്കാനും ലക്ഷ്യം വെക്കുന്ന കോൺഫറൻസിന് ഓരോ രൂപതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് എത്തുന്നത്.
 

Comments

leave a reply

Related News