ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ചെറുതോണി : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിലും കേരള സോഷ്യൽ സർവീസ് ഫോറവും കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് സജീവം ലഹരി വിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുട്ടികളിൽ കൂടുതലായി വളർന്നു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ സമൂഹത്തിനു കൂടുതൽ അവബോധം നൽകുക എന്നതാണ് സജീവം ലഹരി വിമുക്ത പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രവർത്തന ഗ്രാമങ്ങളിൽ ലഹരി വിമുക്ത അവബോധ ക്ലാസുകൾ സംഘടിപ്പിക്കും. പദ്ധതി ചക്കുപള്ളം ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ഔർ ലേഡി ഓഫ് റോസറി ചർച്ച് പാരിഷ് ഹാളിൽ സജീവം പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആൽബിൻ ജോസ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമവികസനസമിതി പ്രസിഡണ്ട് ഫാ. തോമസ് ഐക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പിച്ചുറത്ത്, തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫാ.ബിബിൻ വരമ്പകത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു, ജസ്റ്റിൻ ജോസ്, എൽസമ്മ തോമസ്, ഉഷ ഗോപി, ലിസി ജോസ്, സുജാത ഇ. കെ. എന്നിവർ പ്രസംഗിച്ചു
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിലും കേരള സോഷ്യൽ സർവീസ് ഫോറവും കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് സജീവം ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സജീവം പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആൽബിൻ ജോസ് നിർവഹിക്കുന്നു.
Comments