Foto

വിലങ്ങാടിന് കെസിബിസിയുടെ സ്നേഹസാന്ത്വനം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഭാഗമായി മൂന്നു വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും.

ഒന്നാംഘട്ടത്തില്‍ 41 വീടുകള്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ വിവിധ രൂപതകളുടെയും സന്യാസ സഭകളുടെയും വ്യക്തികളുടെയും സഹകരണ ത്തോടെ 67 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോലുകള്‍ കൈമാറിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം നാലിന് വിലങ്ങാട് മഞ്ഞക്കുന്ന് സെൻ്റ് ജോര്‍ജ് പള്ളി അങ്കണത്തില്‍ വെച്ചാണ് സമ്മേളനവും താക്കോല്‍ദാന കര്‍മ്മവും നടക്കുന്നത്.

കെസിബിസി പ്രസിഡൻ്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയിൽ ആശംസ പ്രസംഗവും നടത്തും. വടകര എം.പി ഷാഫി പറമ്പില്‍, നാദാപുരം എം എല്‍എ കെ.എം അഭിജിത് എന്നിവര്‍ താക്കോല്‍ കൈമാറും.

Comments

leave a reply

Related News