Foto

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബി.എഡ്.

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഈ അധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ നടപടിക്രമം ആരംഭിച്ചു കഴിഞ്ഞു.അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി, ആഗസ്റ്റ് 19 ആണ്.ഓണ്‍ലൈനായിട്ടാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 15 ഓപ്ഷന്‍ നല്‍കാവുന്നതാണ് . രജിസ്‌ട്രേഷന്‍ സമയത്ത്, വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ നല്‍കണം. 

ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തതിനുശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോണ്‍-ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തേണ്ടതും ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകള്‍ കരുതേണ്ടതുമാണ് . ജനറല്‍ വിഭാഗക്കാര്‍ക്ക്,650/- രൂപയും പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്  200/- രൂപയുമാണ്, അപേക്ഷാ ഫീസ്.

സര്‍ക്കാര്‍ / ഏയ്ഡഡഡ് /സ്വാശ്രയ
കോളേജുകള്‍
സര്‍ക്കാര്‍ ,എയ്ഡഡ്, സ്വാശ്രയ ട്രെയിനിംങ് കോളേജുകളിലെ 
ഫീസ്, വ്യത്യസ്തമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് . സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ്
എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസില്‍ നിന്നും താരതമ്യേനെ കൂടുതലായിരിക്കും.

വിവിധ സംവരണങ്ങള്‍
എസ്.ഇ.ബി.സി സംവരണത്തിന് അര്‍ഹരായവര്‍ (ഇ.ടി.ബി., മുസ്ലീം, ഒ.ബി.എച്ച്., ധീവര, വിശ്വകര്‍മ്മ, ഒ.ബി.എക്‌സ്, എല്‍.സി, കുടുംബി തുടങ്ങിയവര്‍) രജിസ്‌ട്രേഷന്‍ Non Creamy Layer YES എന്ന് നല്‍കണം.
നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ.സംവരണാനുകൂല്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലോ മറ്റു പിന്നോക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിഭാഗം (Economically Weaker Section) അര്‍ഹരായവര്‍ പ്രോസ്പക്ടസിലെ മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വെക്കണം. എന്നാല്‍ ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോര്‍ട്ട്‌സ്, ഡിഫന്‍സ്, ടീച്ചേര്‍സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് പ്രകാരം, അതാതു കോളേജുകള്‍ പ്രവേശനം നടത്തുകയാണ് , ചെയ്യുക.

സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനം
സ്‌പോര്‍ട്‌സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവര്‍ കാലിക്കറ്റ് സര്‍വ്വകലാ ശാലയുടെ ബി.എഡ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രിന്റ് ഔട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌പോര്‍ട്ട്‌സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. 

മാനേജ്‌മെന്റ് /കമ്മ്യൂണിറ്റി പ്രവേശനം
കമ്മ്യൂണിറ്റി ക്വാട്ട മാനേജ്‌മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍  സമര്‍പ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട വഴി പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഓപ്ഷന്‍ സെലക്ട് ചെയേണ്ടതാണ്.

അപേക്ഷ സമര്‍പ്പണത്തിനും വിവരങ്ങള്‍ക്കും
https://bedu.uoc.ac.in/

 

Comments

leave a reply

Related News