Foto

കാലിക്കറ്റ്‌ സര്‍വകലാശാലയിൽ എം.ബി.എ.

കാലിക്കറ്റ്‌ സര്‍വകലാശാലയിൽ എം.ബി.എ.

 

കാലിക്കറ്റ് സർവ്വകലാശാലയിലെ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ സ്വാശ്രയ സെന്ററുകൾ (ഫുൾ ടൈം പാർട്ട് ടൈം), അഫിലിയേറ്റ് ചെ യ്തു പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകൾ എന്നിവയിലെ എം.ബി.എ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 29 വരെയാണ് ,  ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.ബിരുദമാണ്, അടിസ്ഥാന യോഗ്യത.ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. എന്നാൽ,  മാർക്ക് ലിസ്റ്റ് / ഗ്രേഡ് കാർഡിന്റെ ഒറിജിനൽ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ KMAT 2023, CMAT 2023, CAT 2022 എന്നീ യോഗ്യതകളിലൊന്ന് നേടിയിരിക്കണം. ഇവയിലെ ഏതെങ്കിലും ഒരു സ്കോർ രേഖപ്പെടുത്താത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.

 

സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. സർവ്വകലാശാലാ ഫണ്ടിലേക്ക് ഇ-പെയ്മന്റായി 875 രൂപ (SC/ST 295 രൂപ) ഫീസടച്ചാണ് , രജിസ്ട്രേഷൻ നടത്തേണ്ടത്. ചെയ്യണം. 

 

അപേക്ഷാക്രമം

രജിസ്ട്രേഷന് ശേഷം മൊബൈലിൽ ലഭിച്ച CAPID യും പാഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷകർക്ക് ലഭിക്കുന്ന പാസ്സ് വേർഡിന്റെ രഹസ്യ സ്വഭാവം വെളിപ്പെടുത്താൻ പാടില്ലാത്തതും പ്രവേശനപ്രക്രിയ അവസാനിക്കുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമാണ്.അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാ ശാലയിലേക്ക് അയക്കേണ്ടതില്ല. 

 

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും

 www.admission.uoc.ac.in

 

ഫോൺ

0494 2407017

04942407363

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News