തൃശൂര്‍: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക.
ആര്‍ക്കാണ് അപേക്ഷിക്കാനാകുക
ഈ അധ്യയന വര്‍ഷത്തില്‍ (202122) എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാം
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം,ഹോം പേജില്‍ കാണുന്ന ഖചഢ ഇഹമ ൈ9 അറാശശൈീി െ2021 ഠലേെ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. ഇത് കഴിഞ്ഞാല്‍ ഉടന്‍ ൗെയാശ േല്‍ ക്ലിക്ക് ചെയ്യാം. കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇതിന്റെ പ്രിന്റെടുത്ത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കുന്നത് നല്ലതാണ്.
പ്രവേശന പരീക്ഷ
ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 2022 ഏപ്രില്‍ 9 ന് നടക്കും. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളില്‍ വെച്ചോ നവോദയ വിദ്യാലയ സമിതി നിശ്ചയിക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ വെച്ചോ പരീക്ഷ നടക്കും.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുളള പരീക്ഷയ്ക്ക്, ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളില്‍ ചോദ്യങ്ങളുണ്ടാകും.
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്
ആരംഭിച്ചു
https://www.nvsadmissionclassnine.in/nvs/homepage.
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments