Foto

എം. ജി. സർവ്വകലാശാലയിൽ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ 

എം. ജി. സർവ്വകലാശാലയിൽ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകൾ 

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ (ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ)പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. ഡിസംബർ 15 ആണ് , അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി.അപേക്ഷകൾ ഓൺലൈനായാണ് നൽകേണ്ടത്.മറ്റ് റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്കും വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്കും പഠിക്കാൻ തടസ്സമില്ല.രണ്ടാം ശനി, ഞായർ തുടങ്ങിയ ഒഴിവു ദിവസങ്ങളിൽ സർവ്വകലാശാല ക്യാമ്പസിലായിരിക്കും ക്ലാസ്സുകൾ ക്രമീകരിക്കുക. പങ്കെടുക്കാൻ പരിമിതികമുള്ളവർക്ക്, ക്ലാസ്സുകളിൽ ഒൺലൈനായും പങ്കെടുക്കാം. വിവിധ ഡിപ്ലോമ, ബിരുദാനന്തര ബിരുദ ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ താഴെ നൽകുന്നു.

I.ഡിപ്ലോമ പ്രോഗ്രാം (6 മാസം)

കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആന്റ് ടാക്സേഷന്‍

Il.പി.ജി. സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ (6 മാസം)

1.ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോള്‍

2.ഇൻസ്ട്രുമെന്റൽ മെത്തേഡ്സ് ഓഫ് കെമിക്കൽ അനാലിസിസ്.

3.നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി.

4.ഇമോഷണൽ ഇൻറലിജൻസ് ഡവലപ്മെന്റ് 

III.സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ  (6 മാസം)

1.ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്സൽ)

2.ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്നോളജീസ്

3.വേസ്റ്റ് മാനേജ്മെന്റ് 

IV.പി.ജി. ഡിപ്ലോമ പ്രോഗ്രാം (1വർഷം)

ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോള്‍

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും

dasp.mgu.ac.in

ഫോൺ

04181 2731066

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News