പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നവംബർ 10 വരെ അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാനവസരമുണ്ട്. പഠനാവസരമുള്ള സ്കൂളുകളുടെ ലിസ്റ്റ്, വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാ ക്രമം
അപേക്ഷകൾ
www.scolekerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
കോഴ്‌സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂർ) ആണ്. 5,300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായി അടയ്ക്കാൻ സൗകര്യമുണ്ട്. വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം നിർദ്ദിഷ്ട രേഖകൾ സഹിതം, അപേക്ഷകൾ സ്കോൾ- കേരളയിലേക്ക് സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗം അയക്കണം.
വിലാസം
എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ:
0471-2342950
04712342271
04712342369.
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments