Foto

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍വീസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേന്ദ്ര സര്‍വീസിൽ കമ്പനി ഹയര്‍ സെക്കന്‍ഡറി ലെവല്‍ തലത്തിലുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ സ്റ്റാഫ് സെലക്ഷൻ കമീഷൻ ആരംഭിച്ചു.പ്ലസ് ടുവാണ്, അടിസ്ഥാനയോഗ്യത.ജനുവരി 4 വരെ അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഓഫീസുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവയില്‍ നിയമനം ലഭിക്കും.

 

കമ്പനി ഹയര്‍ സെക്കന്‍ഡറി ലെവല്‍ തസ്തികകൾ

1.ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (LDC) / ജ്യൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (JSA )

2.ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (DEO)

 

ആർക്കൊക്കെ അപേക്ഷിക്കാം

അംഗീകൃത ബോര്‍ഡ് നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയോ തത്തുല്യപരീക്ഷയോ, അപേക്ഷകൻ 2023 ജനുവരി നാലിനകം  പാസ്സായിരിക്കണം. അപേക്ഷകന്റെ പ്രായപരിധി 18-27 വയസ്സിനുള്ളിലുമായിരിക്കണം.

 

തെരഞ്ഞെടുപ്പ് ക്രമം 

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ (CBT) അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷക്ക് ടയര്‍ 1, ടയര്‍ 2, എന്നീ രണ്ട് ഘട്ടങ്ങളുണ്ടായിരിക്കും. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പണത്തിനും

http://ssc.nic.in

Foto

Comments

leave a reply

Related News