1956 ജനുവരി 14 ൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വഹ്ലാംഗ് വില്ലേജിൽ ബിഷപ്പ് വിക്ടർ ലിങ്‌ഡോ ജനിച്ചു. 1987 ജനുവരി 25 ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച ശേഷം വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഷില്ലോംഗ് അതിരൂപതയിൽ നിന്ന് പുതുതായി സൃഷ്ടിച്ച രൂപതയായ നോങ്‌സ്റ്റോയിനിലെ ആദ്യത്തെ ബിഷപ്പായി 2006 ഏപ്രിൽ 2 ന്
അദ്ദേഹം നിയമിതനായി. പിന്നീട് 2016 നവംബർ 20ൽ പുതിയ രൂപതയായ ജോവായിയിൽ മെത്രാനായിരിയ്ക്കേയാണ് പുതിയ നിയമനം.
ജീവിതരേഖ
1956-ല്‍ മേഘാലയിലെ കിഴക്കന്‍ ഖാസിക്കുന്നിലെ വാഹ്ലാങ്ങില്‍ ജനിച്ചു.
1975-ല്‍ ഷില്ലോങ്ങിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു.
1987-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1987-90 സഹവികാരി തിരുവുത്ഥാനത്തിന്‍റെ ഇടവക, പിനൂര്‍സ്ലായ് മേഘാലയ.
1990-91 സഹവികാരി സെന്‍റ് ജോസഫ് ഇടവക, മൗക്കാര്‍ ഷില്ലോങ്.
ഇവിടെവച്ച് ബി. എഡ്. പഠനം പൂര്‍ത്തിയാക്കി.
1992-94 ലൈറ്റിങ്കോട്ടിലെ ദിവ്യകാരുണ്യ ഇടവകയുടെ വികാരിയും സ്ഥലത്തെ ഹൈക്കൂളിന്‍റെ പ്രധാനാദ്ധ്യാപകനും.
1994-2000 സെന്‍റ് പോള്‍ ഇടവക അപ്പര്‍ ഷില്ലോങ്ങിന്‍റെ വികാരിയും സെന്‍റ് ഗബ്രിയേല്‍ സ്കൂളിന്‍റെ പ്രധാനാദ്ധ്യാപകനും.
2001-05 ഷില്ലോങ്ങ് അതിരൂപതയുടെ മിഷന്‍ പ്രൊക്യുറേറ്റര്‍.
2003-05 – മദുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍നിന്നും എം. എഡ്. പൂര്‍ത്തിയാക്കി.
2005-06 ക്രിസ്ത്യാനികളുടെ സഹായമായ നാഥയുടെ ഇടവക ഷില്ലോങ്ങിന്‍റെ വികാരി.
2006-2016 പടിഞ്ഞാറന്‍ ഖാസിക്കുന്നിലെ നോങ്സ്റ്റോയിന്‍ രൂപതയുടെ മെത്രാനായി മുന്‍പാപ്പാ ബെനഡിക്ട് നിയമിച്ചു.
2016-2020 മേഘാലയിലെ കിഴക്കന്‍ ഖാസിക്കുന്നിലെ ജോവായ് രൂപതാദ്ധ്യക്ഷനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു
Comments