ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഓട്ടോ തൊഴിലാളി ക്ഷേമനിധിയില്‍ (Kerala Auto Drivers Welfare Association) അംഗങ്ങളായവരുടെ മക്കള്‍ക്ക്, ഈ അധ്യയന (2021-22) വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് (Educational Scholarship) അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്കു പഠിക്കുന്നവര്‍, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍, ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലൊഴികെയുളള ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അപേക്ഷകള്‍ ജനുവരി 31 ന് മുമ്പ് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
kmtwwfb.org












Comments