Foto

ടോക്കിയോ ഒളിപിംക്സില്‍ ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ


ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് വെള്ളി മെഡല്‍ നേടിയത്

ഐപ്പ് ഗീവര്‍ഗ്ഗീസ്

ടോക്കിയോ: ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം മെഡല്‍ നേടുന്ന ആദ്യ താരമാണ് മീരാബായ് ചാനു. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 49 കിലോ വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ഭാരോദ്വാഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു.സ്നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്.
ചൈനീസ് താരമായ സിഹു ആണ് സ്വര്‍ണ മെഡല്‍ നേടിയത്. 94 കിലോയാണ് സ്നാച്ചില്‍ ചൈനീസ് താരം ഉയര്‍ത്തിയത്. അതെസമയം അമ്പെയ്ത്തിലെ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തെക്കന്‍ കൊറിയയോട് തോറ്റു. ഇന്ത്യക്കായി ദീപിക കുമാരിയും പ്രവീണ്‍ ജാദവുമാണ് മത്സരിച്ചത്. അതേസമയം ഒളിംപിക്സ് ബാഡ്മിന്‍ണ്‍ സിംഗിളില്‍ സായ് പ്രണീത് തോറ്റു. ഇസ്രയേലി താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി.

Foto

Comments

leave a reply

Related News