ഫാ. തോമസ് പുതുശ്ശേരി CMI
ഡയറക്ടര്‍
വ്യത്യസ്തങ്ങളായ കാഴ്ചപാടുകളും, ചിന്തകളും, ദീര്‍ഘവീഷണങ്ങള്‍ വിളിച്ചോതുന്ന ചിത്രങ്ങളുമാണ് ഓരോ കലാകാരന്റെ ചിത്രത്തിന്റെ പരിപൂര്‍ണ്ണത : ഹൈബി ഈഡന്‍ എം.പി.
വളരെ സവിശേഷമായ രീതിയിലുള്ള കാഴ്ചപാടുകളും, ചിന്തകളും, ദീര്‍ഘവീഷണങ്ങള്‍ വിളിച്ചോതുന്ന ചിത്രങ്ങളുമാണ് ഓരോ കലാകാരന്റെ ചിത്രത്തിന്റെ പരിപൂര്‍ണ്ണത. അതിലൂടെ ഓരോ കലാകാരന്റെയും ദീര്‍ഘവീക്ഷണങ്ങളാണ് ഓരോ ചിത്രത്തിലും കാണുന്നതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഞ്ചുദിവസത്തെ ചാവറ പാലറ്റ് ചിത്രകല ശില്‍പ്പകല ക്യാമ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം എം.എല്‍.എ. ടി. ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. കെ. ഹരീന്ദ്രന്‍, അജയന്‍ കാട്ടുംങ്ങല്‍, ഫാ. ബിജുവടക്കേല്‍, ടി. ആര്‍. ഉദയകുമാര്‍, മനോജ് വയലൂര്‍, സജിത ആര്‍. ശങ്കര്‍, ഫാ. തോമസ് പുതുശ്ശേരി, ഫാ. അനില്‍ ഫിലിപ്പ്, കലാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിആദരിച്ചു. 32 കലാകാരന്മാരാണ് ഈ ക്യാമ്പില്‍ പങ്കെടുത്തത്. 22 ചിത്രങ്ങളും 30 ശില്പങ്ങളുമാണ് ചാവറ പാലറ്റ് ക്യാമ്പില്‍ സൃഷ്ടിക്കപ്പെട്ടത്.
Comments