Foto

എ.ഐ.സി.ടി.ഇ. പി.ജി. സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഗേറ്റ്/ജിപാറ്റ്/സീഡ് യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയില്‍ , രാജ്യത്തിനകത്ത് ഏതെങ്കിലും സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം നേടിയവര്‍ക്ക് എ.ഐ.സി.ടി.ഇ.(All India council for Technical Education)നല്‍കുന്ന പി.ജി. സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷിക്കാം. പ്രതിമാസം 2,400 രൂപ നിരക്കില്‍ പഠനകാലയളവായ രണ്ടുവര്‍ഷക്കാലവും( 24 മാസം) സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തില്‍ 2021-'22 അധ്യയന വര്‍ഷത്തില്‍ താഴെ കാണുന്ന ഫുള്‍ടൈം പ്രോഗ്രാമുകളിലൊന്നില്‍ പ്രവേശനം നേടിയവരായിരിക്കണം, അപേക്ഷകര്‍.
1.Master of Engineering

2,Master of Technology

3.Master of Architecture

4.Master of Pharmacy 

5.Master of Design.

പ്രവേശനസമയത്ത് സാധുവായ ഗേറ്റ്/ജിപാറ്റ്/സീഡ് സ്‌കോര്‍ ഉണ്ടായിരിക്കണം. ഡ്യുവല്‍ ഡിഗ്രി ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 10-ല്‍ എട്ടോ കൂടുതലോ സി.ജി.പി.എ. വേണം.

അപേക്ഷാക്രമം
സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ ഐ.ഡി. ഉണ്ടാക്കിയതിനു ശേഷമേ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകൂ. വിദ്യാര്‍ത്ഥികള്‍ക്ക് . ഫെബ്രുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകളുടെ വെരിഫിക്കേഷന്‍, സ്ഥാപനങ്ങള്‍ മാര്‍ച്ച് 15 ന് പൂര്‍ത്തീകരിക്കണം.

അപേക്ഷ സമര്‍പ്പണത്തിന്
https://pgscholarship.aicte-india.org

കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.aicte-india.org/

Comments

leave a reply

Related News