Foto

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC); ഇപ്പോൾ അപേക്ഷ സമർപ്പിക്കാം; 5369 ഒഴിവുകൾ

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേന്ദ്രസർക്കാറിനു കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.549 കാറ്റഗറികളിൽ ആയി 5369 ഒഴിവാണുള്ളത്. റീജിയണൽ ആയി തരം തിരിച്ചാണ് , ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതിൽ കേരളവും കർണാടകയും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള-കർണാടക (KKR) റീജിയനിൽ 378 ഒഴിവാണുള്ളത്.

 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണ് . അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് ഏപ്രിൽ 3 മുതൽ അഞ്ചുവരെ സമയമുണ്ടായിരിക്കുന്നതാണ്.

 

അടിസ്ഥാന യോഗ്യത എസ്എസ്എൽസിയും ഹയർസെക്കൻഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകൾ നേടിയവർക്ക് അപേക്ഷിക്കാനവസരമുണ്ട്.18 മുതൽ 30 വയസ്സുവരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

തെരഞ്ഞെടുപ്പം രീതി

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ ജൂലൈ മാസങ്ങളിൽ നടത്തും.പത്താം ക്ലാസ് , ഹയർസെക്കൻഡറി, ബിരുദം എന്നീ  യോഗ്യതകൾക്കനുസരിച്ച് മൂന്നു തലങ്ങളിലാണ് , കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആയിരിക്കും.ജനറൽ ഇൻറലിജൻസ്, ജനറൽ അവയർനസ്,ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് , തെരഞ്ഞെടുപ്പിനു വേണ്ടി നടത്തുന്ന പരീക്ഷക്കുള്ള വിഷയങ്ങൾ.ഓരോന്നിനും 50 മാർക്ക് വീതം, ആകെ 200 മാർക്കിലായിരിക്കും പരീക്ഷ.തെറ്റുതരത്തിനു അര മാർക്ക് നെഗറ്റീവ് ഉണ്ടായിരിക്കും.ജനറൽ വിഭാഗത്തിന് 30% വും, ഒ.ബി.സി./ ഇ.ഡ. ബ്ള്യു .എസ് . വിഭാഗത്തിന് 25% വുും മറ്റു സംവരണ വിഭാഗങ്ങൾക്ക് 20% എന്നിങ്ങനെ മാർക്ക് നേടിയാൽ അടുത്തഘട്ടത്തിലേക്ക് പരിഗണിക്കും.ഒരു മണിക്കൂറാണ്, പരീക്ഷ സമയം.

 

പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങൾ ആയിരിക്കും.

 

കൂടുതൽ വിവരങ്ങൾക്കും

 അപേക്ഷ സമർപ്പണത്തിനും

 https://ssc.nic.in

 

Comments

leave a reply

Related News