മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമിലേക്കു പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏകജാലകം വഴിയാണ്, പ്രവേശന നടപടികള്‍. വ്യത്യസ്ത കോളേജുകളിലെ, വിവിധ ഒപ്ഷണല്‍ കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍, വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍, ഏകജാലക സംവിധാനത്തിലൂടെയും അപേക്ഷിക്കേണ്ടതുണ്ട്.ഓരോ കോളേജിലും ലക്ഷദ്വീപ് നിവാസികള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും കാപ് ഐ.ഡി., പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്.ഭിന്നശേഷി/ സ്പോര്‍ട്സ് ക്വാട്ട വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷാ ക്രമം
പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്, അപേക്ഷ. സമര്‍പ്പണം. അപേക്ഷകര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.സംവരണാനുകൂല്യം ഉള്ളവര്‍,പ്രോസ്പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണം
പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവര്‍ 'ഇന്‍കം ആന്റ് അസറ്റ്സ് സര്‍ട്ടിഫിക്കറ്റ്' അപ്ലോഡ് ചെയ്യണം.
സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടുലക്ഷത്തില്‍ കൂടുതലായി നല്‍കിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയോ ചെയ്യാം. എന്‍.സി.സി./ എന്‍.എസ്.എസ്. എന്നീ വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദതലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. വിമുക്തഭടന്‍/ ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ലഭ്യമാവുന്ന ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം ലഭ്യമാക്കണം. ഇതിനായി ആര്‍മി/ നേവി/ എയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
അപേക്ഷഫീസ്
രജിസ്ട്രേഷന്‍ ഫീസ്, ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് 1250/- രൂപയും എസ്.സി./ എസ്.ടി. വിഭാഗത്തിന് 625/- രൂപയും ആണ്.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്;
www.cap.mgu.ac.in
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com
Comments