മിലിട്ടറി കോളേജിൽ ബി.എസ് സി നഴ്സിംഗ്
രാജ്യത്തെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നാലുവർഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാനവസരം.വനിതകൾക്ക് മാത്രമാണ്, പ്രവേശനം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവിസിൽ ഓഫിസറായി സ്ഥിരനിയമനം ലഭിക്കും. അപേക്ഷ സമർപ്പണത്തിന് മേയ് 31 വരെ സമയമുണ്ട്.200 രൂപയാണ്, അപേക്ഷാ ഫീസ് .പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്ക് ഫീസില്ല.
ആർക്കൊക്കെ അപേക്ഷിക്കാം
അവിവാഹിതർ/വിവാഹബന്ധം വേർപെടുത്തിയവർ/ ബാധ്യതകളില്ലാത്ത വിധവകൾ ആയിരിക്കണം അപേക്ഷകർ.ഹയർസെക്കൻഡറി / തത്തുല്യ ബോർഡ് പരീക്ഷ പാസായവരോ ഈ വർഷം ഫൈനൽ പരീക്ഷയെഴുതിയവരോ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി), ഇംഗ്ലീഷ് വിഷയങ്ങൾ പ്ലസ്ടു വിൽ പഠിച്ചിരിക്കണം. അപേക്ഷകർ , 1997 ഒക്ടോബർ മൂന്നിനും 2005 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരായിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.
പ്രവേശനക്രമം
മിലിട്ടറി ബി. എസ് സി നഴ്സിങ് പ്രവേശനമാഗ്രഹിക്കുന്നവർ 'നീറ്റ്-യു.ജി 2022' പരീക്ഷ അഭിമുഖീകരിച്ചിരിക്കണം.'നീറ്റ്-യു.ജി 2022' സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ക്ഷണിക്കും.ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ ജനറൽ ഇൻറലിജൻസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിൽ 80 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. തുടർന്ന് സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റും ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാവും. ശേഷമാണ്, ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
http://www.joinindianarmy.nic.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments