കൊച്ചി: കുടുംബ വര്‍ഷാചരണ സമാപനത്തിന്റെ ഭാഗമായി കെസിബിസി ഫാമിലി കമ്മീഷന്‍, കെ. സി. ബി. സി. മീഡിയ കമ്മീഷനുമായി സഹകരിച്ച് 2021 ഒക്ടോബര്‍ മുതല്‍ 2022 മെയ് വരെ തുടര്‍ച്ചയായി കുടുംബങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. ഇതില്‍ കുടുംബത്തിലെ പരമാവധി അംഗങ്ങളുടെ പങ്കെടുക്കലിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഓരോ മാസത്തിലും മൂന്ന് മത്സരങ്ങള്‍ വീതം ഉണ്ടാകും. എല്ലാ മാസവും വിജയികളെ പ്രഖ്യാപിക്കുന്നതും, കുടുംബ വര്‍ഷ സമാപനത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതുമായിരിക്കും.
കെസിബിസി ഫാമിലി കമ്മീഷനും മീഡിയ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍.
എന്റെ ജപമാല
പത്താം പീയൂസ് പാപ്പാ പറയുന്നു പത്തുലക്ഷം കുടുംബങ്ങള്‍ എല്ലാ ദിവസവും ജപമാല ചൊല്ലിയാല്‍ ലോകം മുഴുവനും രക്ഷപ്പെടും
ജപമാല ചൊല്ലി ഒരാളെ എങ്കിലും രക്ഷപ്പെടുത്തിയ ഒരു കഥ എങ്കിലും നമുക്ക് പറയാന്‍ ഉണ്ടാകും.നിങ്ങളുടെ അനുഭവ കഥ മൂന്ന് മിനിറ്റ് വിഡിയോ എടുത്ത് അയക്കുക
നിബന്ധനകള്‍
1.ഒരു കുടുംബത്തില്‍ നിന്ന് എത്ര പേര്‍ക്ക് വേണമെങ്കിലും സംസാരിക്കാം.പക്ഷെ ഒരു കുടുംബത്തില്‍ നിന്ന് ഒരു എന്‍ടി മാത്രം
2.വീഡിയോ മൂന്ന് മിനിറ്റില്‍ കൂടുതല്‍ ആകരുത്
--------------------------------------------------------------------------------------------------
ജപമാല പരസ്യം
ജപമാലയില്‍ ക്രിസ്തുവിന്റെ ഇരുപത് രഹസ്യങ്ങളെ കുറിച്ചാണ് നമ്മള്‍ ധ്യാനിക്കുന്നത് ഏങ്കിലും പരസ്യമാക്കേണ്ട കരുത്തുണ്ട് ജപമാലയ്ക്ക്
ജപമാലയുടെ ശക്തിയെ കുറിച്ചോ ഫലത്തെ കുറിച്ചോ ഒരു പരസ്യം ചെയ്യുക.
നിബന്ധനകള്‍
1.ഒരു കുടുംബത്തിനിന്നു ഒരു എന്‍ട്രി മാത്രം.
2.അറുപത് സെക്കന്‍ഡില്‍ കൂടുതല്‍ ആവരുത്.
3.വീട്ടുകാര്‍ മാത്രം പങ്കെടുക്കുക.
-------------------------------------------------------------------------------------------------
റോസറി ക്രാഫ്റ്റ്
എത്ര ചൊല്ലിയാലും തീരാത്ത രഹസ്യം പോലെ എണ്ണിയാല്‍ തീരാത്ത അത്ര വസ്തുക്കള്‍ കൊണ്ട് നമുക്ക് ജപമാല കോര്‍ക്കാം.വ്യത്യസ്തമായ ഒരു ജപമാല ഉണ്ടാക്കി അതിന്റെ ഒരു ഫോട്ടോ എടുത്ത് അയക്കുക
നിബന്ധനകള്‍
1.ഏത് വസ്തുക്കള്‍ കൊണ്ടും കൊന്ത ഉണ്ടാക്കാം.
2.ഒരു കുടുംബത്തില്‍ നിന്നും ഒരു എന്‍ട്രി മാത്രം.
3.ക്രീയേറ്റിവിറ്റിക്കും ഭംഗിക്കും ആയിരിക്കും മുന്‍ഗണന.
9496982972
അവസാന തീയതി ഒക്ടോബര്‍ 20
Comments