Foto

ഇപ്പോൾ അപേക്ഷിക്കാവുന്ന  വിവിധ സ്കോളർഷിപ്പുകൾ

ഇപ്പോൾ അപേക്ഷിക്കാവുന്ന  വിവിധ സ്കോളർഷിപ്പുകൾ

I.പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്

മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി കേരളത്തിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാനവസരം.SSLC / Plus Two / VHSE യിൽ എല്ലാ സബ്ജക്ടിലും A+ നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രിയ്ക്ക്  80% വും ബിരുദാനന്തര ബിരുദത്തിന് 75% വും മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി ,ഒക്ടോബർ 27 ആണ് .

II.പ്രീമെട്രിക് സ്കോളർഷിപ്പ്

1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിന്

അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷിക്കാനായി ,ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മുൻ വർഷത്തെ മാർക്ക് ഷീറ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കേറ്റ് എന്നിവ വേണം.അപേക്ഷിക്കാനുള്ള അവസാന തിയ്യതി ,നവംബർ 15 ആണ്.

 

III.പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്

പ്ലസ് വൺ മുതൽ ഉയർന്ന വിഭാഗങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്,

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനവസരമുള്ളത്. സ്കോളർഷിപ്പിനപേക്ഷിക്കാൻ താഴെക്കാണുന്ന രേഖകൾ അനുബന്ധമായി നൽകണം. സ്കോളർഷിപ്പിന് 

അപേക്ഷിക്കാനുള്ള അവസാന തിയ്യതി ,നവംബർ 30 ആണ്.

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. നടപ്പു വർഷത്തെ ഫീസടച്ച രസീതി

 IV.മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്

വിവിധ ടെക്നിക്കൽ കോഴ്സുകളിലും  പ്രഫഷണൽ കോഴ്സുകളിലും പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനവസരം.അപേക്ഷിക്കാനായി ,ആധാർ കാർഡ്,പാസ്ബുക്ക്, മുൻ വർഷത്തെ മാർക്ക് ഷീറ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കേറ്റ്, അപേക്ഷകന്റെ ഫോട്ടോ, SSLC ബുക്ക്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,നടപ്പു വർഷത്തെ ഫീസടച്ച രസീതി എന്നിവ വേണം.സ്കോളർഷിപ്പിന് 

അപേക്ഷിക്കാനുള്ള അവസാന തിയ്യതി ,നവംബർ 30 ആണ്.

V.സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവർക്കു വേണ്ടിയുള്ളതാണ്, സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് .  

ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ച്, ബിരുദത്തിനു ചേർന്ന വിദ്യാർത്ഥികൾക്ക്

അപേക്ഷിക്കാം.സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് 

അപേക്ഷിക്കാനുള്ള അവസാന തിയ്യതി ,നവംബർ 30 ആണ്

 

അപേക്ഷ സമർപ്പണത്തിന് ആവശ്യമായ രേഖകൾ

 

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. നടപ്പു വർഷത്തെ ഫീസടച്ച രസീതി

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

  • Josmi jose
    24-10-2021 02:19 PM

    How can i apply to this scholarship

leave a reply

Related News