Foto

വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രത്യാഘാതം: വിദഗ്ദ സമിതിയുടെ ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിക്കണം

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ  പ്രത്യാഘാതമാണോ തിരുവനന്തപുരം ജില്ലയിലെ തീരശോഷണമെന്ന് പഠിക്കുന്നതിനായി പൂനയിലെ സിഡബ്ള്യൂപിആർഎസ് മുൻ അഡീഷണൽ ഡയറക്ടർ ഡി. കുഡാലെ അദ്ധ്യക്ഷനായി കേരള സർക്കാർ  നിയോഗിച്ച  വിദഗ്ദ സമിതിയുടെ ഇടക്കാല റിപ്പോർട്ട്  പ്രസിദ്ധീകരിക്കണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.   

വിഴിഞ്ഞത്ത് നടന്ന ഐതിഹാസികമായ  സമര പശ്ചാത്തലത്തിലായിരുന്നു 2022 ഒക്ടോബർ ആറിന് ഈ സമിതിക്ക് രൂപം നല്കിയത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രത്യാഘാതമാണ് വലിയ  തോതിലുള്ള തീര ശോഷണമെന്നും തീരദേശ വാസികളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഇതെക്കുറിച്ച് പഠിക്കണമെന്ന തീരദേശ വാസികളുടെ തന്നെ ആവശ്യം നിരാകരിച്ചാണ് സർക്കാർ ഏകപക്ഷികമായി വിദഗ്ധസമിതിയെ നിശ്ചയിച്ചത്. എന്നാൽ ഈ കമ്മറ്റിയുടെ പഠന വിഷയങ്ങൾ നിശ്ചയിച്ചത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് 2023 ജനുവരി 7 ന് ആയിരുന്നു. 
                       വിദഗ്ദ സമിതിയുടെ പഠന വിഷയങ്ങൾ നിശ്ചയിച്ചു കേരള സർക്കാർ, ഫിഷറീസ്,-തുറമുഖ വകുപ്പ്  പുറത്തിറക്കിയ ഉത്തരവിൽ (G.0. (Rt) No. 29/2023/F&PD) നാലു മാസത്തിനുള്ള ഇടക്കാല റിപ്പോർട്ടും ആറു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ്  നിർദ്ദേശിച്ചിട്ടുള്ളത്. ഇടക്കാല റിപ്പോർട്ടിന് അനുവദിച്ച കാലാവധി പൂർത്തിയായി കഴിഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ഗൗരവമേറിയ നടപടികൾ നടന്നതായോ പഠനം യഥാവിധി പുരോഗമിക്കുന്നതായോ അറിയാൻ സാധിച്ചിട്ടില്ല. ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും നിശ്ചയിച്ച കാലപരിധിക്കുള്ളിൽ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കെആർ എൽ സിസി രാഷ്ട്രീയ കാര്യസമിതിആവശ്യപ്പെട്ടു. 
 

Comments

leave a reply

Related News