Foto

എന്‍.ഐ.ടി.അലഹാബാദില്‍ എം.ബി.എ. പഠിക്കാം.

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

മോട്ടിലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള അലഹാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ബി.എ. പഠിക്കാം.എം.എന്‍.എന്‍.ഐ.ടി.യിലെ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിലേക്കാണ് , അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മാര്‍ച്ച് 20 വരെ, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാര്‍ച്ച് 30-ന് മുന്‍പായി എം.എന്‍.എന്‍.ഐ.ടി.യില്‍ ലഭിച്ചിരിക്കണം.

അപേക്ഷകര്‍ക്ക് കാറ്റ് 2021- പരീക്ഷയിലെ സ്‌കോര്‍ ഉണ്ടാകണം കാറ്റ് സ്‌കോര്‍ പരിഗണിച്ചാകും അപേക്ഷകരെ ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. ഈ രണ്ടു ഘട്ടങ്ങള്‍ പിന്നിട്ട മിടുക്കര്‍ക്കാണ് ,എം.എന്‍.എന്‍.ഐ.ടി.യില്‍ പ്രവേശനമുണ്ടാകുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ കോഴ്‌സിലൂടെ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്) അല്ലെങ്കില്‍ സി.പി.ഐ. 6.5/6.0 നേടിയുള്ള ബാച്ച്ലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍/കോഴ്സിന്റെ അന്തിമപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

പ്രവേശനത്തിന് പരിഗണിക്കുന്ന കാര്യങ്ങള്‍
1.കാറ്റ് പെര്‍സന്റൈല്‍
2.അക്കാദമിക് മികവ്
3.പ്രവൃത്തിപരിചയം
4.ഗ്രൂപ്പ് ഡിസ്‌കഷന്‍
5.പേഴ്‌സണല്‍ ഇന്റര്‍വ്യൂ സ്‌കോര്‍ 

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്
academics.mnnit.ac.in/fresh_mba/ 

അഡ്രസ്സ്
Admission Cell,
Office of the Dean (Academic),
Motilal Nehru National Institute of Technology, Allahabad.
Prayagraj - 211004, 
Uttar Pradesh, India

ഫോണ്‍
0532-2271044
0532-2271551

മെയില്‍ അഡ്രസ്സ്
admissioncell@mnnit.ac.in hsms@mnnit.ac.in

 

Comments

leave a reply

Related News