ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളും വിപ്ലവകരമായ മുന്നേറ്റങ്ങളും കൊണ്ടുവന്ന ഓട്ടോണമസ്
കോളേജുകള്‍ കേരളത്തിലാരംഭിച്ചത്, 2014 ലാണ്. വിദ്യാഭ്യാസ രംഗത്ത് , ഏറ്റവും ഉന്നത നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് , അന്ന് കേരള സര്‍ക്കാര്‍ സ്വയം ഭരണ പദവി നല്‍കിയത്. കൃത്യസമയത്തുള്ള പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് , ഓട്ടോണമസ് കോളേജുകളുടെ സവിശേഷ ഗുണം. ഓരോ പ്രദേശങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലാണ് , സംസ്ഥാനത്തെ എല്ലാ ഓട്ടോണമസ് കോളേജുകളും പ്രവര്‍ത്തിക്കുന്നത്.
പ്രവേശന നടപടിക്രമങ്ങള്‍ ഓരോ കോളേജിനും പ്രത്യേക വെബ് സൈറ്റ് വഴിയായതുകൊണ്ട്, വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ പരിധിയില്‍ ഈ കോളേജുകള്‍ ഉള്‍പ്പെടുന്നില്ല. അതു കൊണ്ട് തന്നെ ഓരോ കോളേജിലേക്കും പ്രവേശനമാഗ്രഹിക്കുന്നവര്‍ തനിയെ തനിയെ അപേക്ഷിക്കണം.അതാതു കോളേജുകളുടെ വെബ് സൈറ്റ് മുഖാന്തിരമാണ്, ഓട്ടോണമസ് കോളേജുകളില്‍ ബിരുദ - ബിരുദാനന്തര ബിരുദ പ്രവേശന നടപടികള്‍ നടക്കുക. കേരളത്തിലെ ഭൂരിഭാഗം ഓട്ടോണമസ് കോളേജുകളിലും ബിരുദ -ബിരുദാനന്തര
കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ സ്വയംഭരണ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഈ അധ്യയന വര്‍ഷത്തിലേക്കുള്ള ബിരുദ - ബിരുദാനന്തര ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ സ്വയം ഭരണ കോളേജുകളും അവയുടെ വെബ്സൈറ്റും
കോണ്‍ടാക്ട് നമ്പറും താഴെ നല്‍കുന്നു.
I.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ളവ
1.സെന്റ് തോമസ് കോളേജ്, തൃശൂര്‍
വെബ്സൈറ്റ്: https://stthomas.ac.in/
ഫോണ്‍ :04872420435
2.ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട- വെബ്സൈറ്റ്: https://christcollegeijk.edu.in/
ഫോണ്‍ :04802825258
3.സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട
വെബ്സൈറ്റ്: http://stjosephs.edu.in/
ഫോണ്‍ :04802825358
4. വിമല കോളേജ്, തൃശൂര്‍
വെബ്സൈറ്റ്: http://www.vimalacollege.edu.in/
ഫോണ്‍ :04872332080
5.സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരി, കോഴിക്കോട് വെബ്സൈറ്റ്: https://www.devagiricollege.org/
ഫോണ്‍ :04952355901
6.ഫറൂക്ക് കോളേജ്, കോഴിക്കോട് വെബ്സൈറ്റ്: https://www.farookcollege.ac.in/
ഫോണ്‍:04952440660
7. എം.ഇ.എസ്. മമ്പാട് കോളേജ്, പൊന്നാനി
വെബ്സൈറ്റ്: https://mesmampadcollege.edu.in/
ഫോണ്‍ :04931200387
II.മഹാത്മാഗാന്ധി(എം.ജി.) യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ളവ
8. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കളമശ്ശേരി
വെബ്സൈറ്റ്: https://rajagiri.edu/admissions/
ഫോണ്‍:04842426554
9. എം.എ. കോളേജ്, കോതമംഗലം
വെബ്സൈറ്റ്: http://www.macollege.in/
ഫോണ്‍ :04852822378
10. സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, എറണാകുളം
വെബ്സൈറ്റ്: https://www.alberts.edu.in/
ഫോണ്‍ :04842394225
11. സെന്റ് തെരേസാസ് കോളേജ് എറണാകുളം
വെബ്സൈറ്റ്:https://teresas.ac.in/
ഫോണ്‍ :04842351870
12. മരിയന്‍ കോളേജ്, കുറ്റിക്കാനം
വെബ്സൈറ്റ്: https://www.mariancollege.org/
ഫോണ്‍ :04869232654
13. സേക്രട്ട് ഹാര്‍ട്‌സ് കോളേജ്, തേവര
വെബ്സൈറ്റ്: http://www.shcollege.ac.in/
ഫോണ്‍ :04842870504
14. മഹാരാജാസ് കോളേജ്, എറണാകുളം
വെബ്സൈറ്റ്: https://maharajas.ac.in/
ഫോണ്‍:04842352838
15. സി.എം.എസ്. കോളേജ്, കോട്ടയം
വെബ്സൈറ്റ്:http://cmscollege.ac.in/
ഫോണ്‍:04812566002
16. എസ്. ബി.കോളേജ് ചങ്ങനാശ്ശേരി
വെബ്സൈറ്റ്: http://sbcollege.ac.in/
ഫോണ്‍ :0481-2420025
17. അസംപ്ഷന്‍ കോളേജ്, ചങ്ങനാശ്ശേരി
വെബ്സൈറ്റ്:https://assumptioncollege.in/
ഫോണ്‍:04812420109
III.കേരള യൂണിവേഴ്‌സിറ്റിക്കു കീഴില്‍ വരുന്നവ
18. ഫാത്തിമ മാത നാഷണല്‍ കോളേജ്, കൊല്ലം
വെബ്സൈറ്റ്: http://fmnc.ac.in/
ഫോണ്‍ :0474 274 9585
19. മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം
വെബ്സൈറ്റ്:
http://www.marivanioscollege.com
/
ഫോണ്‍ :0471 253 0023
Comments