ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
1.അഡലൈഡ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ്
അഡലൈഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിനും മൂന്നുവര്‍ഷത്തെ ഗവേഷണ പഠനത്തിനും യൂണിവേഴ്‌സിറ്റി തന്നെ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. മുഴുവന്‍ പഠന ചെലവും സ്‌റ്റൈപ്പന്റും ആരോഗ്യ ഇന്‍ഷൂറന്‍സും ഉള്‍പ്പടെ വലിയൊരു സംഖ്യ സ്‌കോളര്‍ഷിപ്പായി ലഭിക്കും. ആസ്‌ട്രേലിയയിലെ ഏതെങ്കിലുമൊരു യൂണിവേഴ്‌സിറ്റി അംഗീകരിച്ച ഓണേഴ്‌സ് ബിരുദമുള്ളവര്‍ക്കാണ് , അപേക്ഷിക്കാനവസരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.adelaide.edu.au/
2.ഡോ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്
ആസ്‌ട്രേലിയയിലെ , പ്രധാനമായും യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ പ്രവേശനം ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ,എഞ്ചിനീയറിംഗ് - ഐ.ടി. മേഖലയില്‍ ബിരുദാനന്തര പഠനത്തിന് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണ്,ഡോ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ് .ആസ്‌ട്രേലിയയില്‍ മറ്റിടങ്ങളിലെ അണ്ടര്‍ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനും പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക്
www.internationalunsw.edu.au/
Comments