ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
1.ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളര്‍ഷിപ്പ്
യു.കെ. ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിന് , സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസാണ് ഫണ്ട് നല്‍കുന്നത്. പ്രതിവര്‍ഷം 1500 സ്‌കോളര്‍ഷിപ്പുകളാണ് ബിരുദാനന്തര പഠനത്തിന് ഈ ഓഫീസില്‍ നിന്നും അനുവദിക്കുക. ട്യൂഷന്‍ ഫീസും, ജീവിതച്ചെലവുകളും ഉള്‍പ്പടെ രണ്ടുവര്‍ഷംവരെയുള്ള പഠനക്കാലയളവിലേക്കാണ് സ്‌കോളര്‍ഷിപ്പ്. പഠിതാക്കള്‍ക്ക്
ശാസ്ത്രവിഷയങ്ങള്‍, ജേര്‍ണലിസം, ഹ്യുമാനിറ്റീസ്, കൃഷി, പബ്ലിക് അഡ്മിനി സ്‌ട്രേഷന്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനവസരമുണ്ട്. സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപെട്ടാല്‍ , യു.കെ. യിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനും അവസരം.
വിശദ വിവരങ്ങള്‍ക്ക്
https://www.chevening.org/scholarships/
2.ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്
യു.കെ.യിലെ തെരഞ്ഞെടുത്ത സര്‍വ്വകലാശാലകളില്‍ ബിരുദാനന്തര പഠനത്തിനും ഡോക്ടറല്‍ പഠനത്തിനുമുള്ള സ്‌കോളര്‍ഷിപ്പാണ്,ഫെലിക്‌സ് സ്‌കോളര്‍ഷിപ്പ്. യു കെ.യിലെ പ്രധാന യൂണിവേഴ്‌സിറ്റികളായ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, റീഡിംഗ് എന്നിവയില്‍ ഉപരിപഠനത്തിന് വേണ്ടി അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഫെലിക്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്ക്
https://www.felixscholarsh.org
Comments
Jeevan Joseph
I like to study in UK