Foto

ഒരു കോവിഡ്ക്കാല  സ്കൂൾ അനുഭവം           

ഒരു കോവിഡ്ക്കാല  സ്കൂൾ അനുഭവം                                                   

എസ്ഥേർ അന്ന ബിനു

 

 എന്റെ പേര് എസ്ഥേർ അന്ന ബിനു. ഞാൻ എം. ഡി. എം.ഇ. എം. എൽ. പി. സ്കൂളിൽ 2ക്ലാസ്സിൽ പഠിക്കുന്നു.      അക്കാലം  വരെയുണ്ടായിരുന്ന വേനൽക്കാലങ്ങളെക്കാൾ  വളരെ വ്യത്യസ്തമായിരുന്നു 2020-ലെ ഞങ്ങളുടെ അവധിക്കാലം. കൊറോണ വൈറസ്  ലോകമാകെ പടർന്നു പിടിച്ചതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങൾ കുട്ടികളും അനുഭവിക്കു ന്നുണ്ടായിരുന്നു സ്കൂളിൽ പോകാൻ കഴിയാതിരുന്നതിൻെറയും കൂട്ടുകാരോടൊപ്പം കളിക്കാൻ സാധിക്കാത്തിരുന്നതിന്റെയും വിഷമവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിയിൽ ഞങ്ങൾ കുട്ടികളുടെ മാനസിക സന്തോഷം വീണ്ടെടുക്കാൻ സ്കൂൾ തുറന്നത്.അതു എനിക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു. പഴയ കാലസ്കൂൾ തുറക്കുന്നതുപോലെ അല്ലായിരുന്നു. പല നിയന്ത്രണങ്ങള്ളും പാലിച്ചു കൊണ്ടുള്ള ഒരു സ്കൂൾ തുറക്കലായിരുന്നു. വളരെ സന്തോഷത്തോടെ തന്നെ ഞാൻ സ്കൂളിലേയ്ക്ക് പോകാൻ തയാറെടു ത്തു.പുതിയ ബാഗും, വാട്ടർ ബോട്ടിലും, സാനിറ്ററും, മാസ്ക്കുo, ഒക്കെ തയ്യാറാക്കി നവംബർ 1ന് സ്കൂൾ തുറന്നു. രാവിലെ 9:30ന് ഞാൻ സ്കൂളിൽ ചെന്നു.എന്റെ സ്കൂൾ മനോഹരം ആയിരിക്കുന്നത് ഞാൻ കണ്ടു..സ്കൂളിന്റെ ഗെയ്റ്റിൽ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനർ ഉണ്ടായിരുന്നു കൂടാതെ ബലൂണുകളും വർണ്ണക്കടലാസുകളും കൊണ്ടു വളരെ മനോഹരം ആയിരുന്നു എന്റെ സ്കൂൾ.  എന്റെ ടീച്ചർ വന്നു സാനിറ്റയ്സറു നൽകിയതിന് ശേഷം എനിക്കു പനി ഉണ്ടോ എന്ന് നോക്കി അതു ഒരു ബുക്കിൽ എഴുതി വച്ചിട്ട് എന്നെ കൂട്ടികൊണ്ട്   താഴത്തെ ക്ലാസ്സിൽ കൊണ്ട് പോയി. അവിടെ ഞാൻ എന്റെ കുട്ടുകാരെ കണ്ടു. സന്തോഷം കൊണ്ട് എനിക്കു അവരെ കെട്ടിപിടിക്കാനും അവരുടെ അടുത്ത് ചെന്നിരിക്കാനും ഒക്കെ തോന്നി. പക്ഷേ ഇപ്പോഴത്തെ കോവിഡിന്റെ സാഹചര്യത്തിൽ എന്റെ ടീച്ചേഴ്സ്  പറഞ്ഞു തന്നതാനുസരിച്ചു അകലം പാലിച്ചു ഒരു ബഞ്ചിൽ 2പേർ മാത്രമായിരുന്നു ഇരുന്നതു.അങ്ങനെ ഇരുന്നങ്കിലും എന്റെ കുട്ടുകാരെയുംടീച്ചേഴ്സിനെയും കണ്ടത്തിന്റെ സന്തോഷം എനിക്ക് ഉണ്ടായിരുന്നു.ഞങ്ങളുടെ സിസ്റ്റർ. ആനി ഞങ്ങളുടെ അടുത്ത് വന്നു സുഖവിവരങ്ങൾ തിരക്കുകയും മിഠായി നല്ക്കുകയും  ചെയ്തു. ഞാൻ യുകെജി പഠിക്കുമ്പോഴാണു കൊറോണ കാരണം സ്കൂൾ അടച്ചത്. അന്ന് പോയപ്പോൾ കണ്ട സ്കൂൾ പോലെ അല്ലായിരുന്നു ഇന്നലെ ഞാൻ സ്കൂളിൽ വന്നപ്പോൾ കണ്ടത്. സ്കൂൾ മൊത്തം പെയിന്റ് ചെയ്തും മനോഹരമായ പിച്ചേഴ്സ് വരച്ചും, ക്ലാസ്സ് റൂം ടൈൽ ഒട്ടിച്ചും,പൂന്തോട്ടം വച്ചു പിടിപ്പിച്ചും ഞങ്ങളുടെ കളി സ്ഥലങൾ മനോഹരം ആക്കിയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ ഞങ്ങളുടെ പുതിയ ക്ലാസ്സിലേക്ക് കൊണ്ടുപോയി. അവിടെ എന്റെ ക്ലാസ്സ്‌ ടീച്ചറിനെ കണ്ടു. ടീച്ചർ ഞങ്ങളുടെ വിശേഷങ്ങൾ ചോദിക്കുകയും പാട്ടുകൾ പാടിക്കുകയും ഡാൻസ് കളിപ്പിക്കുകയും ഒക്കെ ചെയ്തു  വളരെ രസകരമായ ക്ലാസ്സ്‌ ആയിരുന്നു. ഉച്ചക്ക് 12:30ആയപ്പോൾ സ്കൂൾ വിട്ടു.മാതാപിതാക്കൾ വന്നപ്പോ ഗേയിറ്റ്  വരെ ടീച്ചേഴ്സ് എന്നെ അകലo പാലിച്ചു മാതാപിതാക്കൾക്കൊപ്പം കൊണ്ട് വിട്ടു. തിരികെ വീട്ടിലേക്കു പോകുമ്പോ എന്റെ മനസിൽ എത്രയും വേഗം നാളെ ആക്കണമേ എന്നായിരുന്നു ആഗ്രഹം. കൂടാതെ ഇനിയും ഒരിക്കലും സ്കൂൾ അടക്കരുതേ എന്ന പ്രാത്ഥനയും ആണ്  മനസിൽ.

Foto

Comments

leave a reply

Related News