Foto

അര്‍ദ്ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ട് തമിഴ്‌നാട് കേരളത്തിന്റെ മൗനം ആര്‍ക്ക് വേണ്ടി 

അര്‍ദ്ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ട് തമിഴ്‌നാട്
കേരളത്തിന്റെ മൗനം ആര്‍ക്ക് വേണ്ടി 


അജി കുഞ്ഞുമോന്‍ 

ഇടുക്കി: ഒരു ജനത ഭീതിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി ഒരു സംസ്ഥാനം വെള്ളം  തുറന്ന് വിട്ട്  ജനത്തെ  കൊല്ലുമ്പോള്‍,മറ്റൊരു സര്‍ക്കാരിന് മൗനം  മാത്രം  സ്വന്തം ജനത അനുഭവിക്കുന്ന ദുരിതത്തോടുള്ള  സര്‍ക്കാരിന്റെ മറുപടി ഭീതിവേണ്ട  ജാഗ്രത മതിയെന്ന് ഇനി  എത്ര നാള്‍ കൂടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് മൗനം പാലിക്കാനാകും.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ നിന്നുള്ള എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും പുല്ല് വില കല്‍പിച്ച് തമിഴ്‌നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത് പതിവാക്കി. സെക്കന്റില്‍ 7300 ഘനയടി വെള്ളമാണ് ഇങ്ങനെ കഴിഞ്ഞ ദിവസം തമിഴ്‌നാട് കേരളത്തിലേക്ക് ഒഴുക്കിയത്. അതേ സമയം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറയ്ക്കുകയും ചെയ്തു. ഇതോടെ പെരിയാറിന്റെ കരകളായ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നീ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറി. മുഖ്യമന്ത്രി പിണറായി വിജയനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും  നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ മാറ്റം വരുത്തുകയോ ഷട്ടര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനോ തയ്യാറായിട്ടില്ല.  ഇതോടെ തമിഴ്‌നാടിന്റെ ധിക്കാരത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് അധികജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് കേരളം ഇന്ന് രാവിലെ ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടര്‍ തുറന്നു. ഇതോടെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശത്തെ നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ തുറന്നത്. ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ നദീ തീരത്ത് താമിസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് തമിഴ്‌നാട് വെള്ളം തുറന്ന് വിട്ടത്. ഇതിനാല്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ വെള്ളം കയറിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. തമിഴ്‌നാടിന്റെ ഈ പ്രവര്‍ത്തി ഏറെ ജനരോഷം വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍, പെരിയാര്‍ തീരത്തുള്ളവരുടെ പ്രശ്‌നങ്ങളെ മാനിക്കാതെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഒമ്പതോളം ഷട്ടറുകള്‍ തുറന്ന് വിട്ടത്. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരുപ്പ് 142 അടിക്ക് താഴെയായി നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തമിഴ്‌നാട്  മുല്ലപ്പെര്‍ അണക്കെട്ട് തുറന്ന് വിട്ടതിനാല്‍ ഇടുക്കി ഡാമിലേക്ക് കൂടുതല്‍ വെള്ളമെത്തി. ഇതോടെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായി. ഇതോടെയാണ് ചെറുതോണി അണക്കെട്ട് തുറക്കാന്‍ കേരളം നിര്‍ബന്ധിതമായത്. ഇതോടെ  കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് ന?ഗര്‍, നല്ല തമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ന്  രാവിലെയോടെയാണ് ഇടുക്കി അണക്കെട്ടിന്റെ  ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നത്. മൂന്നാം ഷട്ടറാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. 
നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കേരളം ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ചെറുതോണി ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം തമിഴ്‌നാട്  മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ അര്‍ദ്ധ രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാത്രി വന്‍ തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. 
വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥന്‍ക്ക് നേരെയും ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി. കേരളം തമിഴ്‌നാടിന് പല തവണ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും എന്നാല്‍, ഇത് പാലിക്കാന്‍ തമിഴ്‌നാട് തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. അതിനിടെ, തമിഴ്‌നാട് അറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിനെ മന്ത്രി വിമര്‍ശിച്ചു.  സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയാര്‍ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വന്‍തോതില്‍ കൂടിയത്. 112 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ അവിടെ പെയ്തത്. പാബ്‌ള ഡാമിന്റെ  വൃഷ്ടിപ്രദേശത്തും തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ ഇന്ന് രാവിലെ 9 മണി മുതല്‍ പാബ്‌ള  ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി. 500 ക്യുമെക്‌സ് ജലമാണ് ഇത് വഴി ഒഴുക്കിവിടുന്നത്.

 


 

Foto
Foto

Comments

  • Babu varghese
    07-12-2021 05:30 PM

    Only this can be expected from governments.

leave a reply

Related News