കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക ഒപ്പം കുടുംബമെന്ന സ്ഥാപനം ആഘോഷിക്കപ്പെടുകയും ചെയ്യുക.
കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം പ്രോത്സാഹിപ്പിക്കുക, കുടുംബത്തെ ബാധിക്കുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുക എന്നീ പരമപ്രധാനമായ കാര്യങ്ങൾക്കുവേണ്ടി എല്ലാ വർഷവും മെയ് 15 ന് , അതായത് ഇന്ന് കുടുംബങ്ങളുടെ അന്താരാഷ്ട്ര ദിനം ആചരിക്കപ്പെടുന്നു . 1993-ൽ, ഐക്യരാഷ്ട്രസഭ (യുഎൻ) ജനറൽ അസംബ്ലി A/RES/47/237 എന്ന പ്രമേയത്തോടെ ഈ ദിനം പ്രഖ്യാപിച്ചത് അന്താരാഷ്ട്ര സമൂഹം കുടുംബങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു...!
മേലെ പറഞ്ഞ അന്താരാഷ്ട്ര കാര്യങ്ങൾ നടക്കുന്നുണ്ടോ ആവോ പക്ഷെ എന്നെ സംബന്ധിടത്തോളം പല ദിക്കിലുള്ള, കൂടുമ്പോൾ ഇമ്പമുള്ള എൻ്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്ക് എന്നാണാവോ ഒന്നൊരുമിച്ചിരിക്കാനുള്ള ഭാഗ്യം ലഭിക്കുക? കണ്ണിലെണ്ണയൊഴിച്ച് ഞാൻ കാത്തിരിക്കുന്നു ! എൻ്റെ എല്ലാ ചെങ്ങായിമാർക്കും ' കുടുംബങ്ങളുടെ അന്താരാഷ്ട്ര ' ദിനാശംസകൾ നേരുന്നു !
ജോളി ജോസഫ് എഴുതിയത്
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments