Foto

എം.ജി സര്‍വകലാശാലയില്‍ ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുകള്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാന്‍,

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ സ്റ്റാറ്റിയൂട്ടറി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വിവിധ ഇന്റര്‍ സ്‌കൂള്‍ സെന്ററുകള്‍ എന്നിവയില്‍ അടുത്ത അധ്യയന വര്‍ഷത്തെ പ്രോഗ്രാമുകളിലെയ്ക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി (കാറ്റ്) ന് ഇപ്പോള്‍ അപേക്ഷ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പണത്തിന് ഏപ്രില്‍ ഏഴുവരെ അവസരമുണ്ട്.

വിവിധ ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുകളും യോഗ്യതകളും

1.ബി.ബി.എ. എല്‍എല്‍.ബി. 
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് നടത്തുന്ന ഈ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് 50 സീറ്റുകളാണുള്ളത്. അപേക്ഷാര്‍ത്ഥികള്‍ മൊത്തം 45 ശതമാനം മാര്‍ക്കോടെ,പ്ലസ് ടു ജയിച്ചിരിക്കണം എന്നാല്‍ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് .42 ശതമാനവും പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 40 ശതമാനവും മാര്‍ക്ക് മതി.  പ്ലസ് ടു ഏതു സ്ട്രീമില്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബി.ബി.എ. എല്‍എല്‍.ബി. (ഓണേഴ്സ്) പ്രവേശന പരീക്ഷ മേയ് 29 നു നടക്കും.

2.ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സസ്
ഹിസ്റ്ററി/ ഇക്കണോമിക്സ്/പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങയ്ക്ക് 10 സീറ്റുവീതമാണുള്ളത്. അപേക്ഷകര്‍ ,
പ്ലസ് ടു പരീക്ഷ 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. യൂണിവേഴ്‌സിറ്റിയിലെ , ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസ് ആണ് പ്രോഗ്രാം നടത്തുന്നത്.പ്ലസ് ടു ഏതു സ്ട്രീമില്‍ പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സസ്  പ്രവേശന പരീക്ഷ മേയ് 28 നു നടക്കും.

3.ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാം
കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ നാലുസീറ്റ് വീതമാണുള്ളത്. അപേക്ഷകര്‍ , 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു,സയന്‍സ് സ് സ്ട്രീം ജയിച്ചിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക്, നിശ്ചിത മാര്‍ക്കിളവ് ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റന്‍സീവ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് ആണ് പ്രോഗ്രാം നടത്തുന്നത്.ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രവേശന പരീക്ഷ മേയ് 29 നു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
cat.mgu.ac.in 

 

Comments

leave a reply

Related News