കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ ഫോർട്ടുകൊച്ചിയിൽ നടന്നു.കെ സി വൈ എം സാമൂഹ ക്ഷേമത്തിനായി പോരാടുന്ന പ്രസ്ഥാനമാണെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു പറഞ്ഞു.
കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ,കൊച്ചി രൂപത ഭാരവാഹികളായ ജോസ് പള്ളിപ്പാടൻ,കാസി പൂപ്പന,സെൽജൻ കുറുപ്പശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.കേരളത്തിലെ വിവിധ രൂപത കേന്ദ്രങ്ങളിലും, ദേവാലയങ്ങളിലും ആഘോഷ പരിപാടികൾ നടത്തപ്പെട്ടു.


_11zon.jpg)









Comments