ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്) രാജ്യത്തെ വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, ബിരുദാനന്തര ബിരുദ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ,ജൂണ്‍ 5 വരെ അപേക്ഷിക്കാം. അഖിലേന്ത്യാ തലത്തില്‍ പ്രവേശനപരീക്ഷ, ജൂണ്‍ 19ന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പൊതു വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ്,അപേക്ഷാഫീസ്.പ്രവേശനത്തിന് പ്രായപരിധിയില്ല.പ്രവേശന നടപടികള്‍ സംബന്ധിച്ച വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും സിപെറ്റിന്റെ വെബ്‌സൈറ്റിലുണ്ട്. ഓരോ പ്രോഗ്രാമുകള്‍ക്കും വെവ്വേറെ അടിസ്ഥാനയോഗ്യതകളാണ്.യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി 28 സെന്ററുകള്‍ സിപെറ്റിനുണ്ട്.
കൊച്ചി, മധുര, ചെന്നൈ, മൈസൂരു, ഹൈദരാബാദ്, അഹ്‌മദാബാദ്, അഗര്‍ത്തല, അമൃത് സര്‍, ഔറംഗാബാദ്, ബഡ്ഡി, ബാലസോര്‍, ഭോപാല്‍, ചന്ദ്രാപുര്‍, ഭുവനേശ്വര്‍, ഗുവാഹതി, ഡറാഡൂണ്‍, ഗ്വാളിയര്‍, ഹാജിപുര്‍, ഹാല്‍ഡിയ, ഇംഫാല്‍, ജയ്പുര്‍, കോര്‍ബ, ലഖ്‌നോ, റായ്പുര്‍, മുര്‍ത്താല്‍, റാഞ്ചി, വിജയവാഡ, വാരാണസി എന്നിവിടങ്ങളിലാണ്, സെന്ററുകള്‍
വിവിധ പ്രോഗ്രാമുകള്‍
I. ഡിപ്ലോമ
1.ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് മോള്‍ഡ് ടെക്‌നോളജി (ഡി.പി.എം.ടി)
2.ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് ടെക്‌നോളജി (ഡി.പി.ടി).
മൂന്ന് വര്‍ഷ കാലാവധിയും ആറ് സെമസ്റ്ററുകളുമുള്ള ഡിപ്ലോമ പ്രോഗ്രാമിന് ചേരാനുള്ള അടിസ്ഥാനയോഗ്യത, പത്താംക്ലാസ്സാണ്.
II. ബിരുദാനന്തര ബിരുദ ഡിപ്ലോമ
1.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആന്‍ഡ് ടെസ്റ്റിങ് (പി.ജി.ഡി-പി.പി.ടി)
രണ്ടു വര്‍ഷം ദൈര്‍ഘ്യവും നാല് സെമസ്റ്ററുകളുമുള്ള,പി.ജി.ഡി-പി.പി.ടി. പ്രോഗ്രാമിന് ചേരാനുള്ള അടിസ്ഥാന യോഗ്യത, ഏതെങ്കിലും ശാസ്ത്രബിരുദമാണ്.
III.പോസ്റ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് മോള്‍ഡ് ഡിസൈന്‍
ഒന്നര വര്‍ഷം ദൈര്‍ഘ്യവും മൂന്നു സെമസ്റ്ററുകളുമുള്ള ഈ പ്രോഗ്രാമിനു ചേരാനുള്ള അടിസ്ഥാനയോഗ്യത, ത്രിവത്സര ഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമയാണ്. മെക്കാനിക്കല്‍/പ്ലാസ്റ്റിക്‌സ്/പോളിമര്‍/ടൂള്‍/പ്രൊഡക്ഷന്‍/മെക്കട്രോണിക്‌സ്/ഓട്ടോമൊബൈല്‍/ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്/പെട്രോ കെമിക്കല്‍സ്/ഇന്‍ഡസ്ട്രിയല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമയുള്ളവര്‍ക്കും സിപെറ്റ് ന്റെ ഡി.പി.എം.ടി/ഡി.പി.ടി
യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
സമീപ പ്രദേശങ്ങളിലെ സെന്ററുകളും പ്രോഗ്രാമുകളും
1.സിപെറ്റ് കൊച്ചി
ഡി.പി.എം.ടി
ഡി.പി.ടി
2.സിപെറ്റ് മൈസൂരു
ഡി.പി.എം.ടി
ഡി.പി.ടി
പി.ജി.ഡി-പി.പി.ടി
3.സിപെറ്റ് ചെന്നൈ
ഡി.പി.എം.ടി
ഡി.പി.ടി
പി.ജി.ഡി-പി.പി.ടി
പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം)
4.സിപെറ്റ് മധുരൈ
ഡി.പി.എം.ടി
ഡി.പി.ടി
പി.ഡി-പി.എം.ഡി (സി.എ.ഡി/സി.എ.എം)
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും മറ്റു വിവരങള്‍ക്കും
www.cipet.gov.in
Comments