Foto

ബി.ടെക്കുകാർക്ക് കരസേനയിൽ ലഫ്റ്റനന്റ് റാങ്കിൽ എൻജിനീയറാകാം

ബി.ടെക്കുകാർക്ക് കരസേനയിൽ ലഫ്റ്റനന്റ് റാങ്കിൽ എൻജിനീയറാകാം 

 

ബി.ടെക്കുകാർക്ക് കരസേനയിൽ ലഫ്റ്റനന്റ് റാങ്കോടെ എൻജിനീയറാകാനവസരമുണ്ട്.  കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും ഇപ്പോൾ അപേക്ഷിക്കാവസരമുള്ളത്. 194 ഒഴിവുകളാണുള്ളത്.ജൂലൈ 19 വരെയാണ് , ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാനവസരം.പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്ക് 19 ഒഴിവുമുണ്ട്. 

 

ആർക്കൊക്കെ അപേക്ഷിക്കാം

ബന്ധപ്പെട്ട വിഭാ​ഗങ്ങളിൽ എൻജിനീയറിങ് ബിരുദമാണ് യോ​ഗ്യത. അപേക്ഷകർ അവിവാഹിതരായിരിക്കണം.പ്രായപരിധി 20 നും 27 നും ഇടയിലുളളവരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്.

 

സേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവർക്കുളള പ്രായപരിധി 35 ആണ്. 

 

തെരഞ്ഞെടുപ്പ്

അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് , തെരഞ്ഞെടുപ്പ്. ​ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റർവ്യൂ ബെം​ഗളൂരു ഉൾപ്പെടെയുളള രാജ്യത്തെ കേന്ദ്രങ്ങളിൽ നടത്തും.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

 www.joinindianarmy.nic.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News