Foto

പ്ലസ് വണ്‍ പ്രവേശനം; സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനും ഇപ്പോള്‍ അപേക്ഷിക്കാം

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനും ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. ഇതിനുള്ള അപേക്ഷ ഇന്ന് മുതല്‍ നവംബര്‍ 6 വരെ സമര്‍പ്പിക്കാവുന്നതാണ്.ഇന്ന് 
വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കുന്ന
സീറ്റ് vaccancy ക്ക് അനുസരിച്ചായിരിക്കും പ്രവേശനം.

പ്ലസ് വണ്‍ മുഖ്യ അലോട്ട്‌മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ ലഭിച്ച സ്‌കൂളോ ,കോഴ്സോ മാറ്റി ഇഷ്ടപെട്ട സ്‌കൂളിലേക്കും കോഴ്‌സിലേക്കും മാറാന്‍
ഇപ്പോള്‍ ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിക്കണം. ഇന്ന് മുതല്‍ 6 വരെയാണ് അപേക്ഷ നല്‍കാനാവസരമുള്ളത്.മുഖ്യ അലോട്ട്‌മെന്റ് വഴിയോ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴിയോ മെറിറ്റ് ലിസ്റ്റില്‍ നിന്നും അലോട്ട്‌മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കാന്‍ സാധിക്കുന്നതാണ്.ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്കും അതെ സ്‌കൂളിലെ മറ്റൊരു കോഴ്‌സിലേക്ക് ട്രാന്‍സ്ഫര്‍ വെക്കാന്‍ അവസരമുണ്ട്.

മുഖ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും ,മാനേജ്മന്റ് ക്വാട്ട ,കമ്മ്യൂണിറ്റി ക്വാട്ട ,സ്‌പോര്‍ട്‌സ് ക്വാട്ട എന്നീ വിഭാഗങ്ങളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ കോഴ്‌സ് ട്രാന്‍സ്ഫര്‍ അപേക്ഷ വെക്കാന്‍ സാധിക്കില്ല.VHSE യില്‍ നിന്ന് HSE യിലേക്കോ HSE യില്‍ നിന്ന് VHSE ലേക്കോ ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യമല്ല.

ഒരു കുട്ടിക്ക് , സീറ്റ് ലഭ്യമായ മുഴുവന്‍ സ്‌കൂളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ വെക്കാന്‍ സാധ്യമല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്
https://hscap.kerala.gov.in/

Comments

leave a reply

Related News