Foto

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും അഫിലിയേറ്റഡ് കോളേജുകളിലും ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും വിവിധ അഫിലിയേറ്റഡ് കോളേജുകളിലും ഈ അദ്ധ്യയനവര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25 ആണ്.

സർവ്വകലാശാലയിൽ ആരംഭിക്കുന്നവ

1.MSc ഇന്റഗ്രേറ്റഡ് ഫിസിക്സ്

2.MSc ഇന്റഗ്രേറ്റഡ് കെമിസ്ട്രി

3.MA.ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റൽ സ്റ്റഡീസ്

വിവിധ അഫിലിയേറ്റഡ് കോളേജുകളിലാരംഭിക്കുന്നവ

സര്‍വകലാശാലക്കു കീഴിലുള്ള 9 ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഏതൊക്ക

 കോളേജുകളിൽ ഏതൊക്കെ കോഴ്സുകളുണ്ടെന്ന കാര്യം പ്രോസ്പെക്ടസിലുണ്ട്. ഓരോ കോഴ്സിനും ചേരാനുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച വിവരങ്ങളും വിശദമായി പ്രോസ്പെക്ടസിലുണ്ട്.

1.MSc ഇന്റഗ്രേറ്റഡ് സൈക്കോളജി

2.MSc ഇന്റഗ്രേറ്റഡ് സ്റ്റാറ്റിസ്റ്റിക്സ്

3.MSc ഇന്റഗ്രേറ്റഡ് ബോട്ടണി വിത്ത് കമ്പ്യൂട്ടേഷൻ ബയോളജി

4.MA.ഇന്റഗ്രേറ്റഡ് മലയാളം

5.MA.ഇന്റഗ്രേറ്റഡ് പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻഷിപ്പ്

6.MA ഇന്റഗ്രേറ്റഡ് ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ്

7.MA ഇന്റഗ്രേറ്റഡ് സോഷ്യോളജി

അപേക്ഷാ ഫീസ്

എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 രൂപയും മറ്റു ജനറൽ വിഭാഗങ്ങളിലുള്ളവര്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷാ സമർപ്പണത്തിനും മറ്റു വിവരങ്ങൾക്കും

https://admission.uoc.ac.in

സംശയനിവാരണത്തിന് 

0494 2407016

0494 2407017 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News