പി.എസ്.സി / എല്‍.ഡി.സി പത്താം ക്ലാസ് യോഗ്യതയുള്ള പ്രിലിമിനറി എക്‌സാമിന്റെ ചോദ്യങ്ങള്‍
1) കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?
Ans: മുഹമ്മദ് അബ്ദുറഹ്‌മാന്‍
2) വൈക്കം സത്യാഗ്രഹ നായകന്‍ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്?
Ans: പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കര്‍
3) 1914 ആരംഭിച്ച നായര്‍ ഭൃത്യജനസംഘം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
Ans: നായര്‍ സര്‍വീസ് സൊസൈറ്റി
4) കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്?
Ans: പട്ടം എ താണുപിള്ള
5) പുല്ലാട് ലഹളക്ക് നേതൃത്വം നല്‍കിയത്?
Ans: അയ്യങ്കാളി
6) കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത അംഗം?
Ans: എം.വി. രാഘവന്‍
7) സ്വദേശാഭിമാനി കേസരി അവാര്‍ഡ് നല്‍കുന്നത് ഏത് മേഖലയിലെ മികവിനാണ്?
Ans: പത്രപ്രവര്‍ത്തനം
8) ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവവികാസം?
Ans: ക്ഷേത്ര പ്രവേശന വിളംബരം - 1936
9) ഏതു പ്രക്ഷോഭത്തിന് ഭാഗമായാണ് 1920 ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്?
Ans: ഖിലാഫത്ത്
10) സ്വാമി വിവേകാനന്ദന്റെ 1892 ലെ കേരള സന്ദര്‍ശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു?
Ans: ഡോ: പല്‍പ്പു
11.കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി?
ഡോ. ജോണ്‍ മത്തായി
12.കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി?
Ans: ഡോ. എ ആര്‍ മേനോന്‍
13.രാജ്യസഭയുടെ അധ്യക്ഷന്‍ ആയ ഏക മലയാളി?
Ans: കെ.ആര്‍. നാരായണന്‍
14.ചുവപ്പ് ലിറ്റ്മസിനെ നീല നിറം നിറമാക്കുന്ന പദാര്‍ത്ഥം?
Ans: ബേസ്
15.ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം?
Ans: ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍
Comments