Foto

കേന്ദ്രീയവിദ്യാലയത്തില്‍ ഒന്നാംക്ലാസ് പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കേന്ദ്രീയവിദ്യാലയങ്ങളില്‍ 2022-23 അധ്യയനവര്‍ഷത്തിലെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക്,
മാര്‍ച്ച് 31-നു മുന്‍പ് ആറുവയസ്സ് തികഞ്ഞിരിക്കണം. ഓണ്‍ലൈന്‍ ആയാണ്, അപേക്ഷ സമര്‍പ്പണം.
 
അപേക്ഷ സമര്‍പ്പണത്തിന്
ആവശ്യമായ രേഖകള്‍
1.പ്രവേശനം തേടുന്ന കുട്ടിയുടെ ഒരു ഡിജിറ്റല്‍ ഫോട്ടോ അല്ലെങ്കില്‍ സ്‌കാന്‍ ചെയ്ത ഫോട്ടോ (പരമാവധി 256കെബി സൈസുള്ള JPEG ഫയല്‍)
2.കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് (JPEG അല്ലെങ്കില്‍ പരമാവധി 256കെബി സൈസുള്ള PDF ഫയല്‍).
3.സാമ്പത്തികമായി ദുര്‍ബലമായ വിഭാഗത്തിന് (EWS ) കീഴില്‍ നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍.
4.സേവന യോഗ്യതകള്‍ ഉപയോഗിക്കുന്ന മാതാപിതാക്കളുടെ യോ ഗ്രാന്‍ഡ് പേരന്റ്‌സിന്റെ വിശദാംശങ്ങള്‍

അപേക്ഷാ ക്രമം
ഓണ്‍ലൈന്‍ ആയാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്.ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചല്‍ ഒരു ലോഗിന്‍ കോഡ് ലഭിക്കും. തുടര്‍ന്ന്,ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുക.അപേക്ഷാ ഫോം സമര്‍പ്പിച്ചാല്‍, ലോഗിന്‍ കോഡില്‍ നിന്ന് വ്യത്യസ്തമായി ഒരു ആപ്ലിക്കേഷന്‍ സബ്മിഷന്‍ കോഡ് ലഭിക്കും.ഫോം സബ്മിറ്റ് ചെയ്ത്, സേവ് ചെയ്തതിനു ശേഷം, ഡൗണ്‍ലോഡ് ചെയ്യണം.

ലഭ്യമായ സീറ്റുകള്‍ അനുസരിച്ച്, അപേക്ഷാ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം, വിവിധ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും, പ്രവേശനം. പ്രവേശന സമയത്ത് ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനല്‍ ഹാജരാക്കണം.

അപേക്ഷാ സമര്‍പ്പണത്തിന്
https://kvsonlineadmission.kvs.gov.in/index.html

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.kvsangathan.nic.in

Comments

leave a reply

Related News