Foto

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളില്‍ എം.ബി.എ.

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍, 

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കളില്‍ 2022-23 അക്കാദമിക വര്‍ഷത്തിലേക്കുള്ള രണ്ടുവര്‍ഷ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ. -ഫുള്‍ ടൈം) പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 2021-ലെ കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. ഓരോ സ്ഥാപനത്തിലേക്കും പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള  അവസാന തീയതി,ജനുവരി 31 ആണ്. എന്നാല്‍ ജോധ്പുര്‍ ഐ.ഐ.ടി.യിലേക്ക് , ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

ആര്‍ക്കൊക്കെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമോ തത്തുല്യ പ്രൊഫഷണല്‍ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യതാ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം) വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 30-നകം അവര്‍ യോഗ്യത തെളിയിക്കണം. ബിരുദം, സാധുവായ കാറ്റ് സ്‌കോര്‍, ഒരേ ഓര്‍ഗനൈസേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പോണ്‍സേഡ് വിഭാഗത്തില്‍ അപേക്ഷിക്കാം. ഇതോടൊപ്പം കാറ്റ്‌സ്‌കോറും വേണം.

പ്രവേശനം സാധ്യമാകുന്ന ഐ.ഐ.ടി. കള്‍
1.ശൈലേഷ് ജെ. മേത്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.ടി. ബോംബെ)
2.സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (ഐ.ഐ.ടി. ജോധ്പുര്‍)
3.ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്‌മെന്റ് എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.ഐ.ടി. കാന്‍പുര്‍)
4.വിനോദ് ഗുപ്ത സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.ടി. ഖരഗ്പുര്‍)
5.സ്‌കൂള്‍ ഓഫ് ബിസിനസ് (ഐ.ഐ.ടി. ഗുവാഹാട്ടി)
6. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഐ.ഐ.ടി. ഡല്‍ഹി)
7.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഐ.ഐ.ടി. -ധന്‍ബാദ് )
8.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഐ.ഐ.ടി. -മദ്രാസ്)
9.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഐ.ഐ.ടി. -റൂര്‍ഖി) 

ഓരോ സ്ഥാപനത്തിലേക്കും താഴെ കാണുന്ന അപേക്ഷാ ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 

IIT Bombay (SJMSoM) https://www.som.iitb.ac.in/

IIT Delhi (DMS) https://dms.iitd.ac.in/

IIT (ISM) Dhanbad (DoMS) https://www.iitism.ac.in/~dms/

IIT Guwahati (SoB) https://www.iitg.ac.in/sob/

IIT Jodhpur (SME) https://iitj.ac.in/schools/index.php

IIT Kanpur (IME) https://www.iitk.ac.in/ime/

IIT Kharagpur (VGSoM) https://som.iitkgp.ac.in/MBA/

IIT Madras (DoMS) https://doms.iitm.ac.in/

IIT Roorkee (DoMS) https://ms.iitr.ac.in/

 

Comments

leave a reply

Related News